കിടിലന്‍ ഡയലോഗുമായി വീണ്ടും ഫായിസ്; ചെലോല് കൊടുക്കും ചെലോല് കൊടുക്കൂല, എല്ലാരും കൊടുക്കണന്നാണ് ൻ്റെ അയിപ്രായം..!!!!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായധനവും ആയി എത്തിയ ഫായിസിനെ കുറിച്ച് മലപ്പുറം കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഫായിസ്_എത്തി_ദുരിതബാധിതർക്ക്_കരുതലുമായി

പൂവുണ്ടാക്കുന്ന വീഡിയോ അപ് ലോഡ് ചെയ്തതിലൂടെ വൈറലായ മലപ്പുറം കുഴിമണ്ണ കുഴിഞ്ഞൊളം പറക്കാട് സ്വദേശി മുഹമ്മദ് ഫായിസ് ഇന്ന് കലക്ടറേറ്റിലെത്തി. തനിക്ക് സമ്മാനമായി ലഭിച്ച 10313 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കാണുകയും പതിനായിരത്തിലധികം പേർ ഷെയർ ചെയ്യുകയും ചെയ്തു. പരാജയത്തിൽ തളരരുതെന്ന ഒരു നല്ല സന്ദേശമാണ് ഫായിസ് നൽകിയത്. മിൽമ ഫായിസിൻ്റെ വാക്കുകൾ പരസ്യത്തിനായി ഉപയോഗിക്കുകയും ഫായിസിന് 10000 രൂപ സമ്മാനമായി നൽകുകയും ചെയ്തിരുന്നു. തനിക്ക് ലഭിച്ച സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതും ഒരു നല്ല മാതൃകയാണ്. തുക കൈമാറിയ ശേഷം ഫായിസ് പറഞ്ഞത് …
#ചെലോല്_കൊടുക്കും_ചെലോല്_കൊടുക്കൂല, #എല്ലാരും_കൊടുക്കണന്നാണ്_ൻ്റെ_അയിപ്രായം എന്നാണ്.

കുഴിമണ്ണ ഇസ്സത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും
കുഴിഞ്ഞളം പാറക്കാട് സ്വദേശിയായ അബ്ദുൾ മുനീർ സഖാഫിയുടെയും മൈമൂനയുടെയും മകനാണ് മുഹമ്മദ് ഫായിസ് . ഇന്ന് കളക്ടറേറ്റിൽ എത്തിയ ഫായിസിനൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ കഴിഞ്ഞു. ഒരു ചെറിയ സമ്മാനവും നൽകിയാണ് ഫായിസിനെ യാത്രയാക്കിയത്. മിടുക്കനാണ് ഫായിസ് , പോലീസ് ആകണം എന്നാണ് ആഗ്രഹം. ആഗ്രഹം സഫലീകരിക്കാൻ ഫായിസിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Follow us on pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular