കോവിഡ് : 4.22 ലക്ഷം രൂപ ചികിത്സാ ബില്‍ അടപ്പിച്ചു 2 മണിക്കൂറിനുള്ളില്‍ രോഗി മരിച്ചു; സ്വകാര്യ ആശുപത്രിയുടെ ചികിത്സകൊള്ള

ന്യൂഡല്‍ഹി: 4.22 ലക്ഷം രൂപ ചികിത്സാ ബില്‍ അടപ്പിച്ചു 2 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിത മരിച്ചതായി സ്ഥിരീകരിച്ച് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രി. കോവിഡിനിടെ സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന ചികിത്സാ കൊള്ളയുടെ രക്തസാക്ഷിയായി മാറിയിരിക്കുകയാണ് ജഗത്പുരിക്കടുത്ത് രാധേ ശ്യാംപാര്‍ക്ക് എക്സ്റ്റന്‍ഷനിലെ നരേന്ദ്രകൗര്‍ (52).

മകള്‍ മായങ്ക സംഗോത്രി പറയുന്നത്: ജൂണ്‍ 24ന് അമ്മയെ കട്കട്ഡൂമ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രതിദിനം 35,000 രൂപ ചികിത്സാച്ചെലവിനോടൊപ്പം 4 ലക്ഷം രൂപ മുന്‍കൂറായി ആവശ്യപ്പെട്ടു. ആദ്യം 50,000 രൂപയും ഒരാഴ്ചയ്ക്കു ശേഷം 2 ലക്ഷം രൂപയും അടച്ചു. 12 ാം ദിവസം 7.45 ലക്ഷം രൂപയുടെ ബില്‍ നല്‍കി.

എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെക്കാള്‍ കൂടുതലായതിനാല്‍ പരാതിപ്പെട്ടു. അധികൃതര്‍ ഇടപെട്ടെങ്കിലും ആശുപത്രി തുക കുറച്ചില്ല. 18 ാം ദിവസം ബില്‍ തുക 11.26 ലക്ഷമായി. പണം സ്വരൂപിക്കുന്നതിനിടെ സര്‍ക്കാര്‍ നിരക്കില്‍ അന്നു തന്നെ ബില്ലടയ്ക്കാന്‍ ആശുപത്രി ആവശ്യപ്പെട്ടു. ജൂലൈ 17 വൈകിട്ട് 7ന് 4.22 ലക്ഷം രൂപ അടച്ചു. രാത്രി 9ന് ആശുപത്രി അധികൃതര്‍ വിളിച്ച് ഹൃദയാഘാതം മൂലം അമ്മ മരിച്ചതായി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് ചികിത്സയ്ക്ക് നിരക്കു നിശ്ചയിച്ചു നല്‍കിയിട്ടുണ്ടെങ്കിലും അമിതനിരക്ക് നിരീക്ഷിക്കാനോ പരാതി പരിഹാരത്തിനോ ഔദ്യോഗിക സംവിധാനം ശക്തമല്ലെന്നു പരാതിക്കാര്‍. സര്‍ക്കാര്‍ നിരക്കില്‍ നല്‍കേണ്ട കിടക്കകള്‍ ഉയര്‍ന്ന നിരക്കില്‍ നല്‍കുന്നതും മരുന്നിനും പിപിഇ കിറ്റിനും വേറെ ബില്‍ നല്‍കുന്നതും പതിവാണെന്നു പരാതിയുണ്ട്.

ഡല്‍ഹി ആശുപത്രികളിലെ ഐസലേഷന്‍ കിടക്കയ്ക്കു പ്രതിദിനം 8,000 10,000 രൂപ. ഐസിയു സൗകര്യമുള്ള കിടക്കയ്ക്കു 13,00015,000 രൂപ. വെന്റിലേറ്ററിനു 15,00018,000 രൂപ. പിപിഇ കിറ്റിന്റേതടക്കമാണ് ഈ നിരക്ക്.

Similar Articles

Comments

Advertismentspot_img

Most Popular