ആശങ്കയില്‍ ആലപ്പുഴയും; ഇന്ന് 21 പേര്‍ക്ക് കോവിഡ്; 12പേർക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴ ജില്ലയിൽ ഇന്ന് (july 3) 21പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇതിൽ 12പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേർ വിദേശത്തുനിന്നും നാലുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

29/6ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് പതിനൊന്ന് പേർ. ചെറുതന സ്വദേശിനികളായ 46വയസുള്ള സ്ത്രീയും മകളും ,കായംകുളം സ്വദേശികളായ ,54വയസുകാരൻ , രണ്ടു യുവാക്കൾ , രണ്ടു യുവതികൾ , മൂന്നു പെൺകുട്ടികൾ ഒരു ആൺകുട്ടി എന്നിവർ ഇതിലുൾപ്പെടുന്നു.

12.ആറാട്ടുപുഴ സ്വദേശിനിയായ ഗർഭിണിയായ യുവതിക്ക് ചികിത്സയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്

13.ജമ്മുവിൽ നിന്നും വിമാനത്തിൽ 20/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 46വയസുള്ള പത്തിയൂർ സ്വദേശി

14.ചെന്നൈയിൽ നിന്നും 11/6ന് സ്വകാര്യവാഹനത്തിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന കണ്ടല്ലൂർ സ്വദേശിയായ യുവാവ്

15. മസ്കറ്റിൽനിന്ന് 19/6ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ആറാട്ടുപുഴ സ്വദേശിനിയായ യുവതി

16. കാശ്മീരിൽ നിന്നും 16/6ന് വിമാനമാർഗം കൊച്ചിയിലെത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന താമരക്കുളം സ്വദേശിയായ യുവാവ്

17. കുവൈറ്റിൽ നിന്നും 19/6ന് തിരുവനന്തപുരത്തെത്തി തുടർന്ന് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 60വയസുള്ള നൂറനാട് സ്വദേശി

18. തമിഴ്നാട്ടിൽനിന്നും സ്വകാര്യ വാഹനത്തിൽ 12/6 ന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന എരമല്ലൂർ സ്വദേശിനിയായ യുവതി

19. കുവൈറ്റിൽ നിന്ന് 13/6 ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പുന്നപ്ര സ്വദേശിയായ യുവാവ്

20. കുവൈറ്റിൽ നിന്നും 30/ 6 ന് കൊച്ചിയിലെത്തി ലക്ഷണങ്ങളെ തുടർന്ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 52 വയസ്സുള്ള കലവൂർ സ്വദേശി

21. ദമാമിൽ നിന്ന് 30/6 ന് കൊച്ചിയിലെത്തി ലക്ഷണങ്ങളെ തുടർന്ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പാണാവള്ളി സ്വദേശിയായ യുവാവ്.

എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആകെ 202 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്. ഇന്ന് രണ്ടു പേർ രോഗമുക്തരായി. ബഹറിനിൽ നിന്ന് എത്തിയ നൂറനാട് സ്വദേശി, മുംബൈയിൽ നിന്നെത്തിയ കാർത്തികപ്പള്ളി സ്വദേശിനി. ആകെ 143 പേർ രോഗ മുക്തരായി.

FOLLOW US: pathram online

pathram desk 2:
Related Post
Leave a Comment