ഇന്ധനവില പ്രവചന മത്സരം; അഞ്ച് ലിറ്റര്‍ പെട്രോള്‍ സമ്മാനം; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ഇന്ധന വില ഓരോ ദിവസവും വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വ്യത്യസ്ത സമര രീതിയുമായി യൂത്ത് കോണ്‍ഗ്രസ്. പ്രവചന മത്സരം സംഘടിപ്പിച്ചാണ് യൂത്ത്‌കോണ്‍ഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്.

ഓരോ ദിവസത്തെയും പെട്രോള്‍ വില വര്‍ദ്ധന എത്രയാണെന്ന് മുന്‍കൂട്ടി പ്രവചിക്കുന്നവര്‍ക്ക് അഞ്ച് ലിറ്റര്‍ പെട്രോള്‍ ആണ് സമ്മാനം.

യൂത്ത് കോണ്‍ഗ്രസ് കായംകുളം എന്ന ഫെയ്‌സ്ബുക്ക് പേജ് വഴിയായിരുന്നു പ്രവചന മത്സരം. കമന്റായി നല്‍കുന്ന ഉത്തരങ്ങളില്‍ നിന്നും ശരിയുത്തരം നല്‍കുന്ന ആളെ വിജയിയായി തിരഞ്ഞെടുക്കും.

പ്രവചന മത്സരത്തിലെ ആദ്യ വിജയി മിഥുന്‍ ദേവരാജ് ആണ്. ശരിയുത്തരം നല്‍കിയ നാലു പേരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് മിഥുനെ തിരഞ്ഞെടുത്തത്. തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ നിന്ന് അഞ്ച് ലിറ്റര്‍ പെട്രോള്‍ മിഥുന്റെ സ്‌കൂട്ടറില്‍ അടിച്ചുനല്‍കുകയും ചെയ്തു.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular