എം.എല്‍.എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ ഒരു എം.എല്‍.എയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡി.എം.കെ എം.എല്‍.എ ആര്‍.ടി അരസുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെയ്യൂര്‍ മണ്ഡലത്തിലെ എം.എല്‍.എയാണ് അരസു. സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ എം.എല്‍.എയാണ് ആര്‍ടി അരസു. ജെ. അന്‍പഴകന്‍ വസന്തന്‍ കെ. കാര്‍ത്തികേയന്‍ എന്നിവരാണ് കൊവിഡ് ബാധിച്ച മറ്റ് എം.എല്‍.എമാര്‍.

കൊവിഡ് ബാധിച്ച് മെയ് 2ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍പഴകന്‍ ജൂണ്‍ പത്തിന് മരിച്ചു. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് തമിഴ്നാട്. വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് 3645 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. ിതോടെ തമിഴ്നാട്ടിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 74622 ആയി.

ചെന്നൈയില്‍ മാത്രം 49690 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 46 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 957 ആയി.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular