ഈ കാണിക്കുന്ന സ്‌നേഹം കാപട്യമാണ്; നാട്യത്തേക്കാള്‍ നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണ്, മരിച്ചയാളുടെ ആത്മാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സെയ്ഫ് അലിഖാന്‍

സുശാന്ത് സിങ് രാജ്പുതിന്റെ മരണ ശേഷം അദ്ദേഹത്തോട് പലരും കാണിക്കുന്ന സ്‌നേഹം കാപട്യമാണെന്ന് നടന്‍ സെയ്ഫ് അലിഖാന്‍. കരുതല്‍ എന്ന നാട്യത്തേക്കാള്‍ നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണെന്നും സെയ്ഫ് പ്രതികരിച്ചു. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫിന്റെ വിമര്‍ശനം

കിടമത്സരം നിറഞ്ഞതാണ് സിനിമാ വ്യവസായം. ആര്‍ക്കും ആരോടും കരുതലില്ല. കരുതലുണ്ടെന്ന് അഭിനയിക്കുന്നത് അങ്ങേയറ്റത്തെ കാപട്യമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മരിച്ചവരെ അപമാനിക്കുകയാണ്. ഇത് മരിച്ചയാളുടെ ആത്മാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സെയ്ഫ് പറഞ്ഞു. സുശാന്തിന്റെ മരണത്തില്‍ കുറേപേര്‍ പെട്ടെന്ന് തന്നെ പ്രതികരണവുമായെത്തി. ഒരു പാവപ്പെട്ടവന്റെ ദുരന്തത്തില്‍ നിന്ന് ആളുകള്‍ മൈലേജുണ്ടാക്കുകയാണ്. ഇത് അനുകമ്പ കാണിക്കാനാണോ അതോ സ്വന്തം നേട്ടങ്ങള്‍ക്കാണോ? സോഷ്യല്‍ മീഡിയയില്‍ ഇടതടവില്ലാത്ത ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നത് ലജ്ജാകരമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും സെയ്ഫ് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലെ ദീര്‍ഘമായ കുറിപ്പുകള്‍ ഫാന്‍സിനെ ലക്ഷ്യംവെച്ചുള്ളതാണ്. ഇവരൊന്നും യഥാര്‍ഥ ജീവിതത്തില്‍ ഈ സ്‌നേഹവും കരുതലുമൊന്നും കാണിക്കുന്നില്ല. ട്വിറ്ററില്‍ പത്ത് വാക്ക് എഴുതിയിടുകയും എന്നാല്‍ നേരില്‍ കാണുമ്പോള്‍ ഒന്ന് ഹസ്തദാനം ചെയ്യുകപോലും ചെയ്യാതെ കടന്നുപോവുകയും ചെയ്യുന്ന കാലമാണിതെന്നും സെയ്ഫ് പറഞ്ഞു.

വിഷമഘട്ടത്തില്‍ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോള്‍ സുശാന്തിനോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോള്‍ ദേഷ്യം തോന്നുന്നുവെന്ന് നടന്‍ നിഖില്‍ ദ്വിവേദി പറയുകയുണ്ടായി. ബോളിവുഡിന്റെ കാപട്യം തനിക്കിപ്പോള്‍ മനസിലായെന്നും നിഖില്‍ പറഞ്ഞു. നിഖിലിന്റെ ഈ ആരോപണം സംവിധായകന്‍ കരണ്‍ ജോഹറിനെതിരെയാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുശാന്തിനോട് അടുപ്പം പുലര്‍ത്താതിരുന്നതില്‍ താന്‍ ഖേദിക്കുന്നുവെന്നായിരുന്നു സുശാന്ത് മരിച്ചപ്പോള്‍ കരണ്‍ ജോഹറിന്റെ പ്രതികരണം

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertisment

Most Popular

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ...

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം'ജൂൺ 16 ന് തീയറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്,...