തൃശൂരില്‍ 200 യുവതികള്‍ രക്തം ദാനം ചെയ്തു

ലോക രക്തദാന ദിനത്തില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഇരുനൂറ് യുവതികള്‍ രക്തം ദാനം ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഡിവൈഎഫ്‌ഐ മെഗാ യുവതീ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി കീഴിലുള്ള വനിതാ സബ് കമ്മിറ്റിയുടേയും പെയിന്‍ ആന്റ് പാലിയേറ്റീവ് സബ്ബ് കമ്മിറ്റിയുടേയും നേതൃത്വത്തില്‍ നടന്ന ക്യാമ്പ് ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു.

കോവിഡും ലോക്ഡൗണും മൂലം ബ്ലഡ് ബാങ്കുകളില്‍ രക്തത്തിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മെഗാ ക്യാമ്പ് ഒരുക്കി രക്തം നല്‍കിയത്. മൂന്ന് വര്‍ഷമായി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ദിനംപ്രതി 25 യുവാക്കള്‍ രക്തം ദാനം ചെയ്യുന്നുണ്ട്.

ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.വി. രാജേഷ് അദ്ധ്യക്ഷനായ പരിപാടിയില്‍ നേതാക്കളായ
ഡോ. വി സജിത്, ഡോ. ഡി സുഷ്മ എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് സെന്തില്‍കുമാര്‍ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ടി ആര്‍ കാര്‍ത്തിക നന്ദിയും പറഞ്ഞു.

follow us- pathram online latest news

Similar Articles

Comments

Advertisment

Most Popular

ടൈഗറിനോടൊപ്പം ഹരീഷ് പെരടിയും നാസറും; ടൈഗർ നാഗശ്വര റാവുവിലെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍

മാസ് മഹാരാജ രവി തേജയുടെ പുതിയ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളി നടനായ ഹരീഷ് പെരടി അവതരിപ്പിക്കുന്ന യെലമണ്ടയുടെയും തെന്നിന്ത്യന്‍ താരം നാസര്‍ അവതരിപ്പിക്കുന്ന ഗജജാല...

ആരാധകരിലേക്ക് സർപ്രൈസ് അപ്ഡേറ്റ് : ലിയോ ട്രയ്ലർ ഒക്ടോബർ 5ന് പ്രേക്ഷകരിലേക്ക്

ദളപതി വിജയുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്....

ഒരുവ‌ർഷംകൊണ്ട് വിറ്റത് ഒരുലക്ഷം ​ഗ്രാൻഡ് വിറ്റാര

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ കാർ വിപണിയിൽ ഒരു വർഷം പൂർത്തിയാക്കി. ഒരു വർഷത്തിനുള്ളിൽ മിഡ്-എസ്‌.യു.വി സെഗ്‌മെന്റിൽ ഏറ്റവും വേഗത്തിൽ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല് സ്വന്തമാക്കി ഗ്രാൻഡ് വിറ്റാര തരംഗമാകുകയാണ്....