ഇങ്ങനെയുള്ള മുത്തുകള്‍ ഒക്കെ നമ്മുടെ ഇടയില്‍ ഉണ്ടല്ലോ..!!! എന്തൊരു കരുതലും സ്‌നേഹവും.. കൊറോണക്കാലം കഴിഞ്ഞ് ടീച്ചറമ്മയെ കെട്ടിപ്പിടിച്ച് നില്‍ക്കണം… ഡോക്റ്ററുടെ കുറിപ്പ് വൈറല്‍

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡോക്ടർമാർക്ക് ആത്മവിശ്വാസം പകര്‍ന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ വാക്കുകൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ വനിതാ ഡോക്ടറുടെ കുറിപ്പ്. കോവിഡ് കേസുകൾ തൃശ്ശൂരിൽ കൂടുന്നു എന്ന് ആശങ്കപ്പെട്ടു സങ്കടപ്പെട്ടിരുന്ന ഞാൻ ഈ സംസ്ഥാനത്തെ മുഴുവൻ ആരോഗ്യരംഗത്തെ നയിക്കുന്ന ഒരാൾ എങ്ങനെ ,ഇതുപോലെ പ്രസന്നവദനനായി ഇരിക്കുന്നു എന്ന് ആശ്ചര്യപ്പെട്ടു പോയി. മന്ത്രിക്കൊപ്പം ഈ സെക്ഷനിൽ പങ്കെടുത്ത വനിതാ ഡോക്ടറും ഗായികയുമായ ബിനീത രഞ്ജിത് എഴുതുന്നു.

കെജിഎംഒഎയുടെ ഡോക്ടർസിനു വേണ്ടിയുള്ള ഉള്ള “സ്ട്രസ് റിലീസ്” സെഷൻ ആയിരുന്നു. ഇൗ അവസരത്തിൽ ഞങ്ങൾക്കെല്ലാം വളരേ ആവശ്യമായ ഒന്ന്! സമയോചിതമായി സംഘടിപ്പിച്ച KGMOA ക്ക് നന്ദി പറഞ്ഞു കൊണ്ട് തുടങ്ങാം.. ഇന്നലെ രാത്രി എട്ടുമണിക്ക്.

ഗ്രൂപ്പിൽ “ശൈലജ ടീച്ചർ ജോയിൻഡ്‌ “എന്ന് കാണിച്ചത് കണ്ടാണ് കൊച്ചിന് കൊടുക്കാൻ കറി ഉണ്ടാക്കി കൊണ്ടിരുന്ന ഞാൻ, ഒരു കയ്യിൽ കയിലും, മറുകയ്യിൽ ഫോണുമായി ഓടി സൂം ചാറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. അതാ ടീച്ചർ … ഒരു സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ കാര്യങ്ങളും തലയിലൂടെ ഓടുന്ന ആൾ… പ്രസന്നവദനയായി ചിരിച്ച് കൊണ്ട് എല്ലാവരെയും അഭിസംബോധന ചെയ്യുകയാണ് ..

കോവിഡ്കേസുകൾ തൃശ്ശൂരിൽ കൂടുന്നു എന്ന് ആശങ്കപ്പെട്ടു സങ്കടപ്പെട്ടിരുന്ന ഞാൻ ഈ സംസ്ഥാനത്തെ മുഴുവൻ ആരോഗ്യരംഗത്തെ നയിക്കുന്ന ഒരാൾ എങ്ങനെ ,ഇതുപോലെ പ്രസന്നവദനനായി ഇരിക്കുന്നു എന്ന് ആശ്ചര്യപ്പെട്ടു പോയി..

ആദ്യം തന്നെ സ്ട്രസ് മാനേജമൻ്റ് സെഷൻ കൈകാര്യം ചെയ്തുകൊണ്ടിരുന്ന Dr jostinനെ അഭിനന്ദിച്ചു കൊണ്ടായിരുന്നു ഗ്രൂപ്പിലേക്ക് കയറിയത്. “ഇങ്ങനെയുള്ള മുത്തുകൾ ഒക്കെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ” എന്നാണ് ടീച്ചർ പറഞ്ഞത്.

ഒരു ലീഡർ എന്ന നിലയിൽ, ആ ഒരൊറ്റ ഡയലോഗുകൊണ്ട് ഞങ്ങളുടെയൊക്കെ ആത്മവിശ്വാസം കുത്തനെ ഉയർത്തുകയായിരുന്നു അവർ. ഒരു മിനിസ്റ്ററാണ് മുന്നിൽ ഇരിക്കുന്നതെന്ന് തോന്നിയതേയില്ല. ആ വാക്കുകളിലെ സ്നേഹവും കരുതലും നിശ്ചയദാർഢ്യവും രാഷ്ട്രീയത്തിൻ്റെ മതിലുകൾക്കപ്പുറം ആരേയും ഒരു ഫാനാക്കി മാറ്റും!
പിന്നീട് കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റിയും, നമ്മൾ കടന്ന് പോകുന്ന അവസ്ഥയെ പറ്റിയും ഒക്കെ സംസാരിച്ചു.

ഒരു ദിവസമാരംഭിക്കുന്നതു മുതൽ ക്വാറൻ്റീൻ, ഐസൊലേഷൻ, ഡാറ്റ അനാലിസിസ്, അപ്ഡേഷൻ, ട്രാൻസ്പോർട്ടേഷൻ ,പിന്നെ ഇതൊക്കെ മൂലമുണ്ടാകുന്ന പൊതു പ്രശ്നങ്ങൾ ഒക്കെയായി ഈ കൊറോണക്കാലം ശരിക്കും തിരക്കിലാക്കിക്കളഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ടീച്ചർ ശരിക്കും ഒരു വിസ്മയമാകുന്നു.

ഒരു പ്രതിസന്ധി ഘട്ടത്തിൽ മാസങ്ങളായി അതിരാവിലെ മുതൽ പാതിരാത്രി വരെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു, എല്ലാവർക്കും വേണ്ട നിർദ്ദേശങ്ങൾ കൊടുത്തുവരുന്ന ഒരാൾക്ക് എങ്ങനെയാണ് ഇത്ര ഊർജം കാത്തു സൂക്ഷിക്കാനാവുന്നത്..

എൻ്റെ ഭാഷയിൽ പറഞ്ഞാൽ സ്വന്തം ടീമിനുവേണ്ടി രാവും പകലും കണ്ണും കാതും കൂർപ്പിച്ചു നൽകുന്ന ഒരു ലീഡർ.. എന്നിട്ടും അത് സ്വന്തം കഴിവല്ലെന്നു പറഞ്ഞ് ടീമിനെ ക്രെഡിറ്റ് നൽകിക്കൊണ്ടേയിരുന്നു…മറ്റു രാജ്യങ്ങളുടെ മുന്നിൽ ഈ കൊച്ചുകേരളം തലയുയർത്തിനിൽക്കുന്ന ഉണ്ടെങ്കിൽ അതിനു കാരണക്കാർ നിങ്ങളാണ് എന്ന് ഡോക്ടർമാരെ കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.

ഇന്ത്യയെ കുറിച്ച് പുറംരാജ്യങ്ങളിൽ പറയുന്ന എല്ലാ നല്ല വാക്കുകൾക്കും അവകാശികൾ നിങ്ങളാണ് എന്ന് ഞങ്ങളോട് പറയുമ്പോൾ ടീച്ചർ എന്ന തുല്യതകളില്ലാത്ത ലീഡർ ഞങ്ങളുടെയൊക്കെ, നമ്മളുടെയൊക്കെ പ്രതീക്ഷകളുടെ, നല്ല നാളെകളുടെ അടയാളമാകുന്നു…

KGMOA യുടെ ഇൗ കാലത്തെ പ്രവർത്തനങ്ങൾ വളരെ സഹായകമാവുന്നുണ്ടെന്നും അതിന് നേതൃത്വം നൽകുന്ന Dr Joseph Chacko, Dr വിജയകൃഷ്ണൻ എന്നിവരെ അഭിനന്ദിക്കാനും ടീച്ചർ മറന്നില്ല. രാത്രി വൈകി മീറ്റിംഗ് കഴിഞ്ഞ്”ഇനി കുറച്ച് DMO മ്മാരെ കാണാനുണ്ട് എന്ന് പറഞ്ഞു കൊണ്ട് മിനിസ്റ്റർ അവസാനിപ്പിച്ചു.. അതേ ടീച്ചർ വീണ്ടും തിരക്കിലാണ്…

ഈ കോവിഡ് കാലം ഉടനെ മാറുമെന്നും, അതു കഴിഞ്ഞ് എന്നെങ്കിലുമൊരു നാൾ ടീച്ചറെ നേരിൽ കാണുമെന്നും… അന്ന് ഒരു സോഷ്യൽ ഡിസ്റ്റൻസിങ്ങും കൂടാതെ കെട്ടിപ്പിടിച്ച് ഒന്ന് ചേർന്ന് നൽകാൻ പറ്റുമെന്നും മോഹിക്കുകയാണ്. അതേ പോരാട്ടം തുടരുകയാണ്.. മുന്നിൽ നിന്ന് നയിക്കാൻ, ഈ മുഖം തരുന്ന ധൈര്യം കൂടെയുണ്ട്..

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular