പശുവിനെ കൊന്നാല്‍ 10 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

യു.പി.യില്‍ പശുവിനെ കൊന്നാല്‍ 10 വര്‍ഷം തടവും അഞ്ചുലക്ഷം രൂപ പിഴയും വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സിന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നല്‍കി. 1955ലെ ഗോഹത്യാനിയമം ഭേദഗതിചെയ്താണ് പശുക്കടത്തിനും വധത്തിനും ശിക്ഷ കടുപ്പിച്ചത്.

ഇതനുസരിച്ച്, ഒരു തവണ പശുവിനെക്കൊന്നാല്‍ ഒന്നുമുതല്‍ ഏഴുവര്‍ഷംവരെ കഠിനതടവും ഒന്നുമുതല്‍ മൂന്നുലക്ഷംരൂപവരെ പിഴയും വിധിക്കും. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 10 വര്‍ഷംവരെ തടവും അഞ്ചുലക്ഷംവരെ പിഴയും ലഭിക്കും. ഉപദ്രവിച്ചോ അംഗഭംഗം വരുത്തിയോ അവയെ മരണത്തിലേക്ക് തള്ളിവിടുകയാണെങ്കിലും ഇതേ ശിക്ഷ കിട്ടും. തീറ്റയും വെള്ളവും കൊടുക്കാതെ പശുക്കളെ പട്ടിണിക്കിട്ട് കൊല്ലുകയാണെങ്കിലും ഒരുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ തടവും പിഴയും ലഭിക്കും.

പശുവിനെയോ കാളയെയോ അനധികൃതമായി കടത്തിയാല്‍ കടത്തിയ ആളും വാഹനഉടമയും െ്രെഡവറും ഇതേ നിയമപ്രകാരം ശിക്ഷിക്കപ്പെടും. പിടിച്ചെടുക്കുന്ന കാലികളുടെ ഒരു വര്‍ഷത്തേക്കുള്ളതോ അല്ലെങ്കില്‍ അവയെ മോചിപ്പിക്കുന്നതുവരെയുള്ളതോ ആയ പരിപാലനച്ചെലവ് വാഹന ഉടമയില്‍നിന്ന് ഈടാക്കും.

1955ലെ നിയമം പലതവണ ഭേദഗതിചെയ്‌തെങ്കിലും ചില പഴുതുകള്‍ ഉണ്ടായിരുന്നു. പശുക്കടത്തും പശുവിനെ അറക്കുന്നതും തുടര്‍ന്നിരുന്നു. ഏഴുവര്‍ഷംവരെ തടവായിരുന്നു നിലവിലെ പരമാവധി ശിക്ഷ. ജാമ്യത്തിലിറങ്ങി പലരും അതേ കുറ്റം ആവര്‍ത്തിക്കുന്നതുകൊണ്ടാണ് ശിക്ഷ കടുപ്പിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

follo us : pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular