തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ നാളെ തുറക്കുമെന്ന് എന്‍. വാസു

കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ നാളെ മുതല്‍ തുറക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ എന്‍ വാസു. കൊവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ക്ഷേത്രങ്ങള്‍ തുറക്കുക. ക്ഷേത്രങ്ങള്‍ തുറക്കുന്നതിനെതിരെയുള്ള ബിജെപിയുടെ പരാമര്‍ശത്തെ സംശയത്തോടെ കാണണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ തിരക്ക് പിടിച്ച് ക്ഷേത്രങ്ങള്‍ തുറക്കേണ്ടതില്ലെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവന. എന്നാല്‍ സുരേന്ദ്രന്റെ പ്രതികരണത്തെ സംശയതോടെ കാണണമെന്ന് എന്‍ വാസു വ്യക്തമാക്കി

ക്ഷേത്രങ്ങള്‍ തുറക്കുന്നതില്‍ ഇളവു നല്‍കി കേന്ദ്ര നിര്‍ദേശം വന്നതിന് ദിവസങ്ങള്‍ക്കു ശേഷമാണ് സുരേന്ദ്രന്‍ ഇതു സംബന്ധിച്ച് പരാമര്‍ശം നടത്തിയത്. ആരാധനാലയങ്ങള്‍ തുറക്കുന്നതിനു പിന്നില്‍ യാതൊരു ദുരിദേശവും ഇല്ല.

ക്ഷേത്രങ്ങള്‍ തുറക്കുന്നതിനെതിരെ പ്രസ്താവന നടത്തിയ സംഘടനയിലെ പലരും ഇതിനു മുന്‍പ് ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങള്‍ നാളെ മുതല്‍ തുറക്കുമെന്നും. കര്‍ശനമായ കോവിഡ് പ്രേട്ടോകോള്‍ പാലിച്ചായിരിക്കും ക്ഷേത്രങ്ങള്‍ തുറക്കുകയെന്നും എന്‍ വാസു പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular