സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുതിക്കുന്നു; ഇന്ന് 94 പേര്‍ക്കു കൂടി കോവിഡ്; 3 മരണം; വിവിധ ജില്ലകളിലെ കണക്ക് ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 94 പേർക്ക്. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

ഇന്ന് പോസിറ്റീവായതിൽ 47 പേർ കേരളത്തിന് പുറത്തുനിന്നുവന്നവരാണ്. പേർ വിദേശത്തു നിന്നും 37 പേർ സംസ്ഥാനത്തിന് പുറത്തുനിന്നുമാണ് എത്തിയത്. 7 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു.

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാൾ, അബുദാബിയിൽ നിന്ന് എത്തിയ മലപ്പുറം എടപ്പാൾ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യർ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. മൂനാക്ഷിയമ്മാൾ ഇന്നലെയാണ് മരിച്ചത്. ഷബ്നാസും സേവ്യറും രണ്ട് ദിവസം മുമ്പും മരിച്ചു. മരണശേഷമാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

കാസർകോട്- 12, കണ്ണൂർ-6, വയനാട്-2, കോഴിക്കോട്-10, മലപ്പുറം-8, പാലക്കാട്-7, തൃശ്ശൂർ-4, എറണാകുളം-2, കോട്ടയം-5, പത്തനംതിട്ട-14, ആലപ്പുഴ-8, കൊല്ലം-11, തിരുവനന്തപുരം–5 എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്.

പാലക്കാട് ജില്ലയിൽ ഒരു കോവിഡ് മരണം ഉൾപ്പെടെ ഏഴ് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് ആദ്യ കോവിഡ് മരണം ഉൾപ്പെടെ ഏഴ് പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ഡി.എം.ഒ അറിയിച്ചു.ഇതോടെ പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ചികിത്സയിൽ കഴിയുന്നവർ 154 പേരായി.

മെയ് 22ന് ചെന്നൈയിൽ നിന്നും വന്ന്‌ നിരീക്ഷണത്തിൽ കഴിയവേ ജൂൺ രണ്ടിന് മരണപ്പെട്ട കടമ്പഴിപ്പുറം സ്വദേശിയായ വയോധികയുടെ (73) പരിശോധനാഫലം ഇന്ന് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുക യായിരുന്നു.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെയ് 30ന് ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രമേഹം ന്യൂമോണിയ എന്നിവ ഉണ്ടായിരുന്നതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ ഉള്ളവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ദുബായ്–2
മെയ് 31ന് വന്ന വല്ലപ്പുഴ സ്വദേശി (42, പുരുഷൻ), ഒലവക്കോട് സ്വദേശി (50, പുരുഷൻ)

ചെന്നൈ -2
മെയ് 25ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശി (ഒൻപത്, പെൺകുട്ടി), വല്ലപ്പുഴ ചെറുകോട് സ്വദേശി (52, പുരുഷൻ)

രാജസ്ഥാൻ-1
മെയ് 25ന് വന്ന് കൊപ്പം മണ്ണേങ്കോട് സ്വദേശി (24, പുരുഷൻ)

ട്രിച്ചി-1
മെയ് 29ന് വന്ന് ഒറ്റപ്പാലം സ്വദേശി(30, പുരുഷൻ)

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടെ 154 പേരായി.
നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്.

Follow us- pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular