42 വയസ്സുള്ള രോഗിയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതം; ഏതന്വേഷണത്തിനും തയ്യാറെന്ന് ആശുപത്രി അധികൃതർ

തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ 42 വയസ്സുള്ള രോഗിയുടെ അപ്രതീക്ഷിത മരണത്തെ സംബന്ധിച്ച് ചില ഓൺലൈൻ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ആശുപത്രി അധികൃതർ. കിംസ് ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ആശുപത്രി അധികൃതർ പറയുന്നത് ഇങ്ങനെ.

ഇരു വൃക്കയിലും ഉള്ള കല്ലുകളുടെ ചികിത്സക്കായി ആണ് 2019 ൽ രോഗി കിംസിൽ എത്തിയത്. അവ നീക്കം ചെയ്യുന്നതിനായി പല ഘട്ടങ്ങളിൽ ആയി ഉള്ള ചികിത്സാ ക്രമം ഡോക്ടർമാർ ശുപാർശ ചെയ്തു. അതനുസരിച്ച്, ജനുവരി അവസാന വാരത്തിൽ രോഗി സ്റ്റെന്റിംഗിന് വിധേയമായി.

തുടർന്ന്, ഫെബ്രുവരി 11 ന് ഇടത് വൃക്കയിലെ കല്ല് പൂർണ്ണമായും നീക്കം ചെയ്യുകയും വലത് വൃക്കയിലെ കല്ല് 80% നീക്കുകയും ചെയ്തു. തുടർന്ന് ഉള്ള കല്ലുകൾ മാറുവാൻ ഡോക്ടർ രണ്ടാഴ്ചത്തെ മെഡിക്കൽ മാനേജ്മെന്റ് നിർദേശിക്കുകയും ചെയ്തു.
എന്നാൽ രോഗിക്ക് വിദേശത്തുള്ള ജോലിക്ക് ഉടനെ തന്നെ തിരികെ കയറേണ്ടിയിരുന്നതിനാൽ രോഗിയും കുടുംബവും ബാക്കി ഉള്ള 20% കല്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയ വേണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് വലത് വൃക്കയിലെ 20% കല്ല് നീക്കം ചെയ്യുന്നതിനായി ഫെബ്രുവരി 20 ന് രോഗി ആശുപത്രിയിൽ എത്തുകയും ചെയ്തു.

ശസ്ത്രക്രിയയുടെ ഭാഗമായി നടത്തേണ്ട എല്ലാ നിർബന്ധിത പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് രോഗിയെ ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കിയത്. ശസ്ത്രക്രിയ പൂർത്തിയാകുന്ന സമയത്ത് രോഗിക്ക് ഹൃദയാഘാതം സംഭവിക്കുകയും ഡോക്ടർമാരുടെ ഒരു പാനൽ സി‌പി‌ആറും മറ്റ് അടിയന്തിര പരിചരണങ്ങളും നൽകി രോഗിയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ രോഗിയുടെ നില വഷളാവുകയും രാത്രിയിൽ രോഗിയുടെ മരണം സംഭവിക്കുകയും ചെയ്തു.

രോഗികൾക്ക് ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ ജീവൻ തിരികെ പിടിക്കാൻ നീണ്ട നേരം സി‌പി‌ആർ നൽകേണ്ടതായി വരാർ ഉണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ വാരിയെല്ലുകൾക്ക് തകരാറുകൾ സംഭവിക്കാൻ സാധ്യത ഉള്ളതാണ്.

ആശുപത്രി അധികൃതർ രോഗിയുടെ കുടുംബത്തോട് വിശദമായി സംസാരിക്കുകയും കാര്യങ്ങൽ ബോധ്യപ്പെടുത്തുകയും ചെയ്തത് ആണ്. അതിനൊപ്പം തന്നെ രോഗിയുടെ ചികിത്സാ റിപ്പോർട്ടുകളും മറ്റും അന്വേഷണ ആവശ്യങ്ങൾക്കായി നൽകി ആശുപത്രി അധികൃതർ പൂർണ്ണമായും സഹകരിക്കുകയും ചെയ്ത് വരികെയാണ്.

ചികിത്സയിൽ എന്തേലും പിഴവ് ഉള്ളതായി ഒരു അധികാരസ്ഥാനത്തിൽ നിന്നും ഇത് വരെയും ഒരു തീർപ്പും ഉണ്ടായിട്ടില്ല. അന്വേഷണത്തിൽ ഉള്ള ഒരു മെഡിക്കൽ വിഷയത്തിൽ ആളുകൾക്ക് ഇടയിൽ തെറ്റായ വാർത്തകളും മറ്റും പ്രസിദ്ധപെടുത്തുന്നത് സ്ഥാപനത്തിന്റെ സൽപ്പേര് മനഃപൂർവം കളങ്കപ്പെടുത്താൻ ആണെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

തെറ്റായ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പങ്കുവെക്കുന്നത് ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു.

അടിസ്ഥാനമില്ലാത്ത വാർത്ത പ്രസിദ്ധീകരിച്ച ഉടനെ തന്നെ കിംസ് ആശുപത്രി അധികൃതർ പോലീസ് അധികാരികൾക്ക് പരാതി നൽകുകയും മറ്റു നിയമനടപടികൾ തുടങ്ങുകയും ചെയ്തിരുന്നു.
രണ്ടു പതിറ്റാണ്ടോളം ആയി ലക്ഷകണക്കിന് ആളുകൾക്ക് ചികിത്സ നൽകി നല്ല നിലയിൽ ആതുരസേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന കിംസ് ആശുപത്രിക്ക് എതിരെ ഇതിനു മുൻപും വ്യാജ വാർത്തകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
സത്യം മനസ്സിലാക്കി സ്ഥാപനത്തിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറയുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular