ഉത്രയുടെ കൊലപാതകത്തെക്കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപി

കേരളത്തിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് ഉത്രയുടെ കൊലപാതകം. സ്വത്തിനായി ഭര്‍ത്താവ് സൂരജ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊല്ലുകയായിരുന്നു. ഇപ്പോള്‍ ഉത്രയുടെ കൊലപാതകത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. ഉത്രയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഒരുപരിധി വരെ ഈ സമൂഹത്തിനുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടെ കൂട്ടിയവളെ മരണത്തിനു ഇട്ടുകൊടുക്കുന്നവനെ ആണായിട്ടല്ല മനുഷ്യനായി പോലും കൂട്ടാന്‍ കഴിയില്ലെന്നും അരുണ്‍ പ്രതികരിച്ചു.

അരുണ്‍ ഗോപിയുടെ പ്രതികരണം:

ഉത്രയുടെ മരണത്തിന്റെ അല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന്‍ ഈ സമൂഹത്തില്‍ ജീവിക്കുന്ന ആര്‍ക്കും കഴിയില്ല… അതിനു ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല… സ്വന്തം കുഞ്ഞിനെ പാറയില്‍ എറിഞ്ഞു കൊല്ലുന്നവളെ പെണ്ണായി കാണാന്‍ കഴിയാത്ത നാട്ടില്‍, കൂടെ കൂട്ടിയവളെ മരണത്തിനു ഇട്ടുകൊടുക്കുന്നവനെ ആണായിട്ടല്ല മനുഷ്യനായി പോലും കൂട്ടാന്‍ കഴിയില്ല…!!

വിവാഹ മോചനം ഒരു പാപമല്ല.. ചേര്‍ന്ന് പോകാന്‍ കഴിയില്ലെങ്കില്‍ ഒഴിഞ്ഞുമാറാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ടെന്ന നിയമ പരിരക്ഷയാണ്…!! ഒരാള്‍ വിവാഹമോചനം എന്ന് ചിന്തിച്ചാല്‍ പ്രത്യേകിച്ചു പെണ്‍കുട്ടി ആണെങ്കില്‍ അമ്പലനടയില്‍ അറിയാതെ മുള്ളിപോയ കുഞ്ഞിനെ നോക്കുന്ന മേല്‍ശാന്തിയെ പോലെ ആകാതെ ചേര്‍ത്തൊന്നു നിര്‍ത്തൂ. കാര്യങ്ങളറിഞ്ഞു വേണ്ടത് ചെയ്യൂ… ഇല്ലെങ്കില്‍ ഈ നാട്ടില്‍ ഉത്രമാരുണ്ടാകും വിപിന്‍മാരുണ്ടാകും( ഭാര്യ കൊന്നു തള്ളിയ ഒരു പരിചിതന്‍)…!!

കൈക്കുഞ്ഞുമായി ഇരിക്കുന്ന ചിത്രം വേദനിപ്പിക്കുന്നു എന്തൊക്കെ സ്വപ്നം ഉണ്ടായിരുന്നിരിക്കും…!! ഈ നാട്ടില്‍ കിട്ടാത്ത സ്വര്‍ഗ്ഗം വേറെ എങ്ങുമില്ലന്നറിയാമെങ്കിലും സമൂഹം പഠിപ്പിച്ചു തന്ന സ്വര്‍ഗ്ഗത്തില്‍ ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നു

Similar Articles

Comments

Advertismentspot_img

Most Popular