റിമാന്റ് പ്രതിയ്ക്ക് കോവിഡ്: വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലെ 32 പോലീസുകാര്‍ ക്വാറന്റീനില്‍

തിരുവനന്തപുരം: ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ അബ്കാരി കേസിലെ പ്രതി. വെഞ്ഞാറമൂട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത 40കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെത്തുടര്‍ന്നു വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലെ സിഐ ഉള്‍പ്പെടെ 20 ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന 12 ജയില്‍ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി.

മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് മൂന്നംഗ സംഘത്തെ വെഞ്ഞാറമൂട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ക്കാണ് കോവിഡ്. കാറില്‍ സഞ്ചരിച്ച മൂന്നംഗ സംഘം ഇരുചക്ര വാഹനത്തില്‍ എതിരെ വരുകയായിരുന്ന പൊലീസ് ട്രെയിനിയെ ഇടിച്ചിട്ടു. നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

മേയ് 22ന് റിമാന്‍ഡിലായ മൂന്നു പേരും തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ഇവരെ ജയിലില്‍ കൊണ്ടു പോകും മുന്‍പു നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്കു കോവി!ഡ് സ്ഥിരീകരിച്ചത്. ഇയാളോടൊപ്പം ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന മറ്റ് 14 പേരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്നു വ്യക്തമായിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular