ലോക്ഡൗണിനു ശേഷം ബസ് ചാര്‍ജ് ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ; വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്തണം

തിരുവനന്തപുരം: ലോക്ഡൗണിനു ശേഷം പൊതുജനം നേരിടേണ്ടി വരിക വലിയ സാമ്പത്തിക ബാധ്യത ആയിരിക്കും. ഇനി പൊതുഗതാഗതം ആരംഭിക്കുമ്പോള്‍ ഇരിട്ടി ചാര്‍ജ് നല്‍കിവേണം ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍. ബസ് ചാര്‍ജ് ഇരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ശിപാര്‍ശ ഗതാഗത വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഗതാഗതമന്ത്രി വിളിച്ച യോഗമാണ് ശിപാര്‍ശ നല്‍കിയത്.

മിനിമം ചാര്‍ജ് എട്ടില്‍ നിന്നും 12 രൂപയോ 15 രൂപയോ ആയി ഉയര്‍ത്തണം. നിലവിലുള്ള മറ്റ് നിരക്കുകള്‍ ഇരട്ടിയായി ഉയര്‍ത്തണം. ആദ്യഘട്ടത്തില്‍ ജില്ലാ അതിര്‍ത്തിക്കുള്ളില്‍ മാത്രമായിരിക്കും സര്‍വീസ് നടത്താന്‍ അനുവാദം. ഓര്‍ഡിനറി ബസുകള്‍ക്ക് മാത്രമാണ് പെര്‍മിറ്റ് നല്‍കുക.

സാമൂഹിക അകലം പാലിച്ചുവേണം യാത്രക്കാരെ സീറ്റുകളില്‍ ഇരുത്താന്‍. ചെറിയ സീറ്റില്‍ ഒരാള്‍ക്കു മാത്രവും മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ രണ്ടു പേര്‍ക്കായി മാറ്റിവയ്ക്കണമെന്നും ശിപാര്‍ശയില്‍ പറയുന്നൂ.

വിദ്യാര്‍ത്ഥികള്‍ക്ക് പി.ടി.എ പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്തണം. ഇതിനായി ബസുകള്‍ പി.ടി.എയ്ക്ക് വാടകയ്ക്ക് എടക്കാം.

അതേസമയം, വൈദ്യുതി നിരക്ക് ഉപഭോക്താക്കള്‍ ശനിയാഴ്ചയ്ക്കകം അടയ്ക്കണമെന്ന് കെ.എസ്.ഇ.ബിയും വ്യക്തമാക്കി. ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയിലാണ് കെ.എസ്.ഇ.ബി നിലപാട് അറിയിച്ചത്. കൊവിഡ് കാരണം വൈദ്യുതി ബില്‍ അടയ്ക്കുന്നതിന് സര്‍ക്കാര്‍ ഒരു മാസം സാവകാശം നല്‍കിയിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular