ചൈനയില്‍നിന്ന് 20 വര്‍ഷത്തിനിടെ അഞ്ച് പകര്‍ച്ചവ്യാധികളാണ് പുറത്തുവന്നത്..ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്ന് യുഎസ്

വാഷിങ്ടന്‍: ചൈനയില്‍നിന്ന് 20 വര്‍ഷത്തിനിടെ അഞ്ച് പകര്‍ച്ചവ്യാധികളാണ് പുറത്തുവന്നതെന്നും ഏതെങ്കിലും ഘട്ടത്തില്‍ ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ ബ്രയന്‍.

ആഗോളതലത്തില്‍ രണ്ടരലക്ഷത്തോളം പേരെ കൊന്നൊടുക്കിയ കോവിഡ് മഹാമാരിക്കുപിന്നിലും ചൈനയാണെന്ന യുഎസ് ആരോപണത്തെ മുന്‍നിര്‍ത്തിത്തന്നെയാണ് ബ്രയന്റെ ഈ വാക്കുകള്‍. ഇനിയും ചൈനയില്‍നിന്ന് ഇത്തരം പകര്‍ച്ചവ്യാധികള്‍ വരുന്നത് അംഗീകരിക്കാനാകില്ലെന്ന് ആഗോളതലത്തില്‍ ചര്‍ച്ചയുണ്ട്. ലബോറട്ടറിയില്‍നിന്നോ വെറ്റ് മാര്‍ക്കറ്റകളില്‍നിന്നോ ആണ് വൈറസ് പുറത്തുവന്നതെങ്കിലും ഇതു നിയന്ത്രിക്കേണ്ടിയിരിക്കുന്നു.

സാര്‍സ്, ഏവിയന്‍ ഫ്‌ലൂ, സ്വൈന്‍ ഫ്‌ലൂ, കോവിഡ്–19 ഇവയെല്ലാം ചൈനയില്‍നിന്നു വന്നതാണ്. ഇനി ലോകത്തിന്റെ പൊതുജനാരോഗ്യത്തെ ചൈനയില്‍നിന്നുള്ളവ ബാധിക്കാനാവില്ല – ബ്രയന്‍ പറഞ്ഞു. അതേസമയം, അഞ്ചാമത്തെ പകര്‍ച്ചവ്യാധിയേതെന്ന് ബ്രയന്‍ വെളിപ്പെടുത്തിയില്ല. ചൈനയെ സഹായിക്കാന്‍ ആരോഗ്യവിദഗ്ധരെ അയയ്ക്കാമെന്ന് യുഎസ് അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ അതു നഷേധിക്കുകയാണു ചെയ്തതെന്നും ബ്രയാന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular