ഞായറാഴ്ച പൂര്‍ണ ഒഴിവ് ദിവസം; കടകള്‍ തുറക്കരുത്, ഓഫീസുകള്‍ പ്രവര്‍ത്തിക്കരുത്, വാഹനങ്ങള്‍ പുറത്തിറക്കരുത്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് കുറഞ്ഞെങ്കിലും അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കണമെന്നും കടകള്‍, ഓഫീസുകള്‍ എന്നിവ അന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ പുറത്തിറക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ സവിശേഷതകള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച പൊതുവായ മാര്‍ഗനിര്‍ദേശങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നുകൊണ്ടായിരിക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടനെ പുറപ്പെടുവിക്കുമെന്നും അറിയിച്ചു.

കേന്ദ്രത്തിന്റെ മാനദണ്ഡമനുസരിച്ച് രാജ്യത്തുളള ജില്ലകളെ മൂന്നായി തരം തിരിച്ചിരിക്കുകയാണ്. റെഡ്, ഗ്രീന്‍, ഓറഞ്ച്. 21 ദിവസമായി കോവിഡ് പോസിറ്റീവ് കേസുകളില്ലാത്തവയാണ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുക. റെഡ് സോണ്‍ ജില്ലകളിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. എന്നാല്‍ മറ്റുപ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും.

ഹോട്ട്‌സ്‌പോട്ടുകളായ നഗരസഭകളുടെ കാര്യത്തില്‍ ഏത് വാര്‍ഡാണോ, ഡിവിഷനാണോ ഹോട്ട്‌സ്‌പോട്ടായിട്ടുള്ളത് അത് അടച്ചിടാനാണ് തീരുമാനിച്ചിരുന്നത്. ഇത് പഞ്ചായത്തുകളില്‍ കൂടി വ്യാപിപ്പിക്കുകയാണ്. ഹോട്ട്‌സ്‌പോട്ടായിട്ടുള്ള വാര്‍ഡും അതിനോട് കൂടിചേര്‍ന്നുകിടക്കുന്ന വാര്‍ഡുകളും വേണമെങ്കില്‍ അടച്ചിടും. പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാക്കും.

ഗ്രീന്‍സോണുകളില്‍ പൊതുവിലുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. കേന്ദ്രസര്‍ക്കാര്‍ പൊതുവായി അനുവദിച്ച ഇളവുകള്‍ സംസ്ഥാനത്ത് ആകെ നടപ്പാക്കുകയാണ്. ചില കാര്യങ്ങളില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും.

അനുവദനീയമല്ലാത്ത കാര്യങ്ങള്‍ ഗ്രീന്‍സോണില്‍ അടക്കം പാടില്ല.

പൊതുഗതാഗതം അനുവദിക്കില്ല.

സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടുപേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണില്‍ അതും പാടില്ലാത്തതാണ്.

ടുവീലറുകളില്‍ പിന്‍സീറ്റ് യാത്ര ഒഴിവാക്കണം.

സംസ്ഥാനത്ത് വളരെ അത്യാവശ്യകാര്യത്തിന് പോകുന്നവര്‍ക്ക് കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് ഇളവ് അനുവദിക്കും.

ആളുകള്‍ കൂടിച്ചേരുന്ന ഒരുപരിപാടിയും പാടില്ല.

സിനിമാതിയേറ്റര്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിലവിലുളള നിയന്ത്രണം തുടരും.

പാര്‍ക്കുകള്‍, ജിംനേഷ്യം എന്നിവിടങ്ങളിലും കൂടിച്ചേരല്‍ പാടില്ല.

മദ്യഷാപ്പുകള്‍ ഈ ഘട്ടത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല.

മാളുകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ ഇവ പ്രവര്‍ത്തിക്കാന്‍ പാടില്ല. എന്നാല്‍ ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ജോലി ചെയ്യാം.

വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയ്ക്ക് 20ല്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന ഉത്തരവ് തുടരും.

വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ തുറക്കില്ല. പരീക്ഷാനടത്തിപ്പിന് നിബന്ധനകള്‍ പാലിച്ച് തുറക്കാവുന്നതാണ്.

ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കണം. കടകള്‍ ഓഫീസുകള്‍ ഒന്നും തുറക്കാന്‍ പാടില്ല. വാഹനങ്ങളും അന്ന് പുറത്തിറങ്ങാതിരിക്കണം.

അവശ്യ സര്‍വീസുകള്‍ അല്ലാത്ത സര്‍ക്കാര്‍ ഓഫീസ് നിലവിലെ രീതിയില്‍ മെയ് 15 വരെ പ്രവര്‍ത്തിക്കാം. ഗ്രൂപ്പ് എ,ബി ഉദ്യോഗസ്ഥരുടെ അമ്പതുശതമാനവും സിഡി ഉദ്യോഗസ്ഥരുടെ33 ശതമാനവും ഓഫീസുകളില്‍ ഹാജരാകേണ്ടതാണ്.

അനുവദിക്കുന്ന കാര്യങ്ങള്‍

ഗ്രീന്‍ സോണില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെയായിരിക്കും. അകലം സംബന്ധിച്ച് നിബന്ധനകള്‍ പാലിക്കണം. ഇത് ആഴ്ചയില്‍ ആറു ദിവസംഅനുവദിക്കും. ഓറഞ്ചു സോണില്‍ നിലവിലുള്ള സ്ഥിതിതുടരണം.

ഗ്രീന്‍ സോണിലെ സേവനമേഖലയിലെ സ്ഥാപനങ്ങള്‍ ആഴചയില്‍ മൂന്നുദിവസം പരമാവധി 50 ആളുകളുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കും. ഓറഞ്ചുസോണുകളില്‍ നിലവിലുള്ള സ്ഥിതി തുടരും.
ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍, റസ്‌റ്റോറന്റ് എന്നിവയ്ക്ക് പാഴ്‌സലുകള്‍ നല്‍കാനായി തുറന്നുപ്രവര്‍ത്തിക്കാം. എന്നാല്‍ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല.

നിലവിലുള്ള സമയക്രമം പാലിക്കണം. ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍കക് നിലവിലെ സ്ഥിതി തുടരാവുന്നതാണ്.

key words: m-pinarayi-vijayan-pressmeet-over-covid-19, pathram online, kerala, pathramonline.com, pathram online malayalam, latest news, corona covid latest news,

Similar Articles

Comments

Advertismentspot_img

Most Popular