ലോക്ക് ഡൗണില്‍ സാമന്തയ്ക്ക് പിറന്നാള്‍ സര്‍പ്രൈസുമായി നാഗചൈതന്യ

ആരാധരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സമാന്തയും നാഗചൈതന്യയും. പിറന്നാളിന് ഭര്‍ത്താവ് നല്‍കിയ സര്‍പ്രൈസ്് ആരാധകര്‍ക്കായി താരം പങ്കുവെച്ചു.

33ാം ജന്മദിനം ആഘോഷിക്കുന്ന സാമന്തയ്ക്കായി കേക്കുണ്ടാക്കുന്ന നാഗചൈതന്യയുടെ വീഡിയോയും കേക്കിന്റെ ചിത്രവുമാണ് താരം പങ്കുവെച്ചത്. ഓണ്‍ലൈനില്‍ നിന്നും റെസിപ്പി നോക്കിയാണ് നാഗ ചൈതന്യ കേക്കുണ്ടാക്കിയിരിക്കുന്നത്. ചോക്ലേറ്റ് കേക്കാണ് ഉണ്ടാക്കിയത്. കേക്കുണ്ടാക്കുന്ന നാഗ ചൈതന്യയുടെ വീഡിയോയും വൈറലായി. രാജ്യത്ത് ലോക്ക്ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ തന്നെയാണ് സാമന്തയുടെ പിറന്നാള്‍ ആഘോഷം. സാമന്തയ്ക്ക് ആശംസകളുമായി ആരാധകരും താരങ്ങളും എത്തിയിട്ടുണ്ട്‌

Similar Articles

Comments

Advertismentspot_img

Most Popular