കോഴിക്കോട് കൊറോണ ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോവിഡ് ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ചാണ് അന്ത്യം. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ്. മാതാപിതാക്കളുടെ ഫലം ഇന്ന് വരും

ന്യുമോണിയയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ബുധനാഴ്ചയാണ് കുട്ടിക്കു കോവിഡ് സ്ഥിരീകരിച്ചത്, ജന്മനാ ഹൃദ്രോഗിയാണ്. രോഗം പടര്‍ന്നത് എങ്ങനെയെന്നു സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ ബന്ധുവിനു കോവിഡ് വന്നു ഭേദമായിരുന്നു.

കോവിഡ് പോസിറ്റീവായ കുട്ടി മരിച്ചതിനെ തുടര്‍ന്നു മഞ്ചേരിയിലെ രണ്ട് ആശുപത്രികളിലെ അ?ഞ്ച് ഡോക്ടര്‍മാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ഈ രണ്ടു ആശുപത്രികളിലും കുട്ടിയെ ചികിത്സിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular