തലമൊട്ടയടിച്ച് ജ്യോതിര്‍മയി… ചിത്രം പങ്കുവച്ച് അമല്‍ നീരദ്

തലമൊട്ടയടിച്ച ജ്യോതിര്‍മയയിയുടെ ചിത്രം വൈറലാവുന്നു. തല മൊട്ടയടിച്ചുള്ള താരത്തിന്റെ ചിത്രം സംവിധായകനും ജ്യോതിര്‍മയിയുടെ ഭര്‍ത്താവുമായ അമല്‍ നീരദാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. തമസോമ ജ്യോതിര്‍ഗമയ എന്ന അടിക്കുറിപ്പോടെയാണ് അമല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഏറെ നാളായി ജ്യോതിര്‍മയി പൊതുവോദിയില്‍ പ്രത്യക്ഷപ്പെട്ടിട്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമല്ല. അതിനാല്‍ തന്നെ താരത്തിന്റെ ഈ പുതിയ ലുക്ക് ഏതെങ്കിലും ലോക്ക്ഡൗണ്‍ ചലഞ്ചിന്റെ ഭാ ഗമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

2000ല്‍ പുറത്തിറങ്ങിയ പൈലറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിര്‍മയി സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ ഗമായി. 2012ല്‍ പുറത്തിറങ്ങിയ ഹൗസ്ഫുള്ളിലാണ് അവസാനമായ വേഷമിട്ടത്. 2015 ഏപ്രില്‍ നാലിനാണ് ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരാകുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular