കൊറോണ നിങ്ങളുടെ അടുത്ത് എത്തിയോ..? അറിയാന്‍ വഴിയുണ്ട്…!!!

കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ രാജ്യത്തെ ജനങ്ങളെല്ലാം വീട്ടിലിരിപ്പാണ്. സ്വന്തം നാട്ടില്‍ രോഗബാധിതന്‍ ഇല്ലെന്ന് കരുതി ചിലരെങ്കിലും അധികൃതരുടെ നിര്‍ദേശം വകവെക്കാതെ പുറത്തിറങ്ങി നടക്കുന്നുണ്ട്. തീര്‍ച്ചയായും സ്വന്തം നാട്ടില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ടാല്‍ ആ നാട്ടിലുള്ളവരെല്ലാം ജാഗ്രത പാലിക്കണം. രോഗം നിങ്ങള്‍ക്ക് തൊട്ടടുത്തെത്തിയിട്ടുണ്ടോയെന്ന് എങ്ങനെ അറിയാം. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ അതിന് നിങ്ങളെ സഹായിക്കും.

നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ച ആരോഗ്യ സേതു ആപ്പിലൂടെ അടിയന്തിര ആരോഗ്യ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജനങ്ങള്‍ക്ക് വേണ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ആപ്പ് നല്‍കും.

ഉപയോക്താക്കളുടെ ലൊക്കേഷന്‍ ഡാറ്റ, ബ്ലൂടൂത്ത് ഡാറ്റ എന്നിവ ഉപയോഗിച്ച് അയാളുടെ സമീപ പ്രദേശങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചവരുണ്ടോ എന്നും, നിരീക്ഷണത്തിലുള്ളവരുണ്ടോ എന്നുമുള്ള വിവരങ്ങള്‍ നല്‍കും.

ആപ്പിളിന്റെ ആപ്പ് സ്‌റ്റോറിലും, ഗൂഗിളിന്റെ പ്ലേ സ്‌റ്റോറിലും ഈ ആപ്ലിക്കേഷന്‍ ലഭിക്കും. ഇംഗ്ലീഷ് ഉള്‍പ്പടെ 11 ഇന്ത്യന്‍ ഭാഷകള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ആപ്പ് ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ബ്ലൂടുത്ത്, ജിപിഎസ് എന്നിവ ഓണ്‍ചെയ്തുവെക്കേണ്ടതുണ്ട്.

കൊറോണ രോഗം നിങ്ങള്‍ക്ക് സമീപത്ത് ആരിലെങ്കിലും സ്ഥിരീകരിക്കുമ്പോഴോ, നിങ്ങള്‍ കൊറോണ ബാധിത മേഖലയിലേക്ക് പോവുമ്പോഴോ ആപ്പ് അറിയിപ്പ് തരും. എങ്ങനെ സ്വയം ഒറ്റപ്പെട്ട് ജീവിക്കണം എന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും നിങ്ങള്‍ക്ക് ആപ്പില്‍ നിന്നും ലഭിക്കും

Similar Articles

Comments

Advertismentspot_img

Most Popular