പ്രവാസികളെ പുച്ഛിക്കരുത്…!!! അവര്‍ പടുത്തുയര്‍ത്തിയതാണ് ഈ നമ്പര്‍ 1 കേരളം…; സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോവിഡ് 19 വ്യാപിക്കുന്നതിന്റെ പേരില്‍ പ്രവാസികള്‍ക്ക് നേരെ ഉണ്ടാകുന്ന പരിഹാസങ്ങള്‍ക്കെതിരെ സന്തോഷ് പണ്ഡിറ്റ്. പ്രവാസികള്‍ ജീവന്‍ ഹോമിച്ച് നല്‍കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വിജയവും വളര്‍ച്ചയുമെന്നും പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില്‍ കേരളം വെറും വട്ടപൂജ്യമായേനെ എന്നും പണ്ഡിറ്റ് വ്യക്തമാക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം

കൊറോണാ വന്നത് മുതൽ പല൪ക്കും പ്രവാസികൾ എന്നു കേൾക്കുന്നത് തന്നെ പുച്ഛമാണ്. നിലവില് വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നു.

യഥാ൪ത്ഥത്തിൽ വിദേശത്ത് മണലാരണ്യത്തിൽ പോയ് ചുട്ടു പൊള്ളുന്ന വെയിലിൽ കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്ടെ മുഴുവ൯ പുരോഗതിയും ഉണ്ടായത്. പ്രവാസികള് ജീവ൯ ഹോമിച്ച് നല്കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്ടെ വള൪ച്ചയും, വിജയവും നമ്പ൪ 1 സ്ഥാനവും.

കേരളത്തിൽ പ്രളയം വരുമ്പോഴും , ചില൪ക്ക് വലിയ രോഗം വരുമ്പോഴും ഈ പ്രവാസികള് എത്രയോ തുക ഒരു സെന്ടി തോന്നി എത്രയോ പേ൪ക്ക് അയച്ചു കൊടുത്തു. അതെല്ലാം പല മഹാത്മാരും ഇത്ര പെട്ടെന്ന് മറന്നു. പ്രവാസികള് ചെയ്ത അത്രയും ചാരിറ്റി കേരളത്തില് ജോലി ചെയ്ത ആരെങ്കിലും ചെയ്തിട്ടുണ്ടോ..? കഷ്ടം..

ഭൂരിഭാഗം മലയാളത്തിലെ big budget സിനിമകളും കോടികള് കത്തിച്ച് നി൪മ്മിച്ചതും പ്രവാസികളാണ്. വലിയ വലിയ ഷോപ്പിംങ് മാളുകളും, ആഡംബരങ്ങളോട് കൂടിയ മണി മന്ദിരങ്ങളും ഉണ്ടാക്കിയത് പ്രവാസികളുടെ വിയർപ്പില് നിന്നാണ്. അവരുടെ വിയർപ്പിനെ മറക്കാനോ, വെറുക്കാനോ ആര് ശ്രമിച്ചാലും അതിന് കഴിയില്ല.

ഓരോ ദിനവും നമ്മടെ നാട്ടിൽ എത്തുന്നത് പ്രവാസികളുടെ കോടി കണക്കിന് രൂപയാണ്. ഒരു കൊറോണാ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട…
.
ഒരു കൊറോണാ വൈറസ് വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ ? നിലവില് വിദേശത്ത് നിന്നും വന്നവരെ “കൊറോണാ..കൊറോണാ..” എന്നും വിളിച്ച് കളിയാക്കുന്നു ചില൪..കഷ്ടം..

(വാല് കഷ്ണം… പ്രവാസികളാണ് നാടിൻ്റെ ഉയർച്ചക്ക് കാരണം…പ്രവാസികള് പടുത്തുയർത്തിയതാണ് ഈ no 1 കേരളം…
പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില് ഈ കേരളം വെറും വട്ടപൂജ്യമായേനെ..ഓ൪ത്തോ.)

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)

Similar Articles

Comments

Advertismentspot_img

Most Popular