ഒരു കൊറോണ പ്രണയകഥ; ഐസോലേഷനില്‍ നിന്നും കാമുകിയെ കാണാന്‍ യുവാവ് മുങ്ങി; പിന്നീട് സംഭവിച്ചത്…

കൊറോണ വ്യാപനം തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും ഒറ്റപ്പെട്ടു കഴിയുകയാണ്. ഉറ്റവരെ കാണാനാകാതെ പലരും വെപ്രാളപ്പെടുന്നുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇവിടെ പറയുന്നത്… ഐസോലേഷനില്‍ നിന്നും മുങ്ങി കാമുകിയെ കാണാന്‍ പോയ യുവാവിനെ പൊലീസ് പിടികൂടി. തമിഴ്‌നാട്ടിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്. തുടര്‍ന്ന് യുവാവിനെയും കാമുകിയേയും ഐസോലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അടുത്തിടെ ദുബായില്‍ നിന്നും എത്തിയ 24 കാരനോട് കൊറോണ പ്രതിരോധമാര്‍ഗങ്ങളുടെ ഭാഗമായി നിര്‍ബന്ധിത ഐസോലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇങ്ങനെ ഐസോലേഷനില്‍ കഴിയുന്നതിനിടയിലാണ് കാമുകിയെ കാണാനായി ഇയാള്‍ മുങ്ങുന്നത്. ശിവഗംഗയിലുള്ള കാമുകിയുടെ വീട്ടില്‍ യുവാവ് എത്തുകയും ചെയ്തു.

ഐസോലേഷനിലായിരുന്നു യുവാവ് പുറത്തുപോയെന്നു വിവരം കിട്ടിയതിന്റെ പുറത്ത് പൊലീസ് അന്വേഷിച്ചപ്പോഴാണ് യുവാവ് കാമുകിയുടെ വീട്ടില്‍ ഉണ്ടെന്നറിഞ്ഞത്. ഉടന്‍ തന്നെ ഇയാളെ അവിടെയെത്തി പിടികൂടി. പെണ്‍കുട്ടിയേയും നിരീക്ഷണത്തിന്റെ ഭാഗമായി ഐസലോഷനില്‍ പ്രവേശിപ്പിച്ചു.

തങ്ങളുടെ പ്രണയബന്ധത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിരാണെന്നും, പെണ്‍കുട്ടി ഇപ്പോള്‍ കടുത്ത മാനസികപ്രശ്‌നത്തില്‍ ആയതിനാലുമാണ് താന്‍ കാണാന്‍ പോയതെന്നാണ് യുവാവ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ...

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം'ജൂൺ 16 ന് തീയറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്,...