കൊറോണ; ഇത് ഞെട്ടിക്കുന്നതാണ്..! എല്ലാം മനഃപൂര്‍വമായിരുന്നോ?’ വിഡിയോ പങ്കുവച്ച് ഹര്‍ഭജന്‍

മുംബൈ: കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും ദിനം പ്രതി മരിച്ചു വീഴുന്നവരുടെ എണ്ണം കൂടുകയാണ്. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 24,000 പിന്നിട്ടതോടെ, കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഭീതിയൊഴിയാത്തതിന്റെ വേദനയിലാണ് ലോകജനത. അതിനു പിന്നാലെയിതാ, കൊറോണ വൈറസിന്റെ ഉദ്ഭവവും പ്രത്യാഘാതവും പ്രവചിക്കുന്നൊരു വെബ് സീരിസ് പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. കൊറോണ വൈറസ് വ്യാപനം ബോധപൂര്‍വം പ്ലാന്‍ ചെയ്ത നടപ്പാക്കിയതാണോ എന്ന ചോദ്യത്തോടെയാണ് 2018ല്‍ പുറത്തിറങ്ങിയൊരു കൊറിയന്‍ വെബ് സീരീസിന്റെ പ്രസക്ത ഭാഗം ഹര്‍ഭജന്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ‘മൈ സീക്രട്ട് ടെരിയൂസ്’ എന്ന വെബ് സീരിസിലാണ് കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും സൂചനകളുള്ളത്.

‘ഇതാ ഒരു അദ്ഭുതം. നിങ്ങള്‍ വീട്ടിലാണെങ്കില്‍ ഇപ്പോള്‍ത്തന്നെ നെറ്റ്ഫ്‌ലിക്‌സ് തുറക്കൂ. ‘മൈ സീക്രട്ട് ടെരിയൂസ് (ങ്യ ടലരൃല േഠലൃൃശൗ)െ എന്ന് ടൈപ്പ് ചെയ്ത് സീസണ്‍ ഒന്നിലെ 10–ാം എപ്പിസോഡിലേക്ക് പോകൂ. കൃത്യമായി പറഞ്ഞാല്‍ ആ എപ്പിസോഡിന്റെ 53–ാം സെക്കന്‍ഡ് മുതല്‍ കാണൂ (ഈ സീസണ്‍ 2018ല്‍ പുറത്തിറങ്ങിയതാണ്. നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് 2020ലും). ഇത് ഞെട്ടിക്കുന്നതാണ്. എല്ലാം മനഃപൂര്‍വമായിരുന്നോ?’ – വിഡിയോ പങ്കുവച്ച് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിഡിയോ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലാണ്. ആശുപത്രിയില്‍ ഡോക്ടറും ഒരു സ്ത്രീയും തമ്മിലുള്ള ചെറിയൊരു സംഭാഷണ ശകലമാണ് ഹര്‍ഭജന്‍ പങ്കുവച്ച വിഡിയോയിലുള്ളത്. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് ഡോക്ടര്‍ മുന്നറിയിപ്പു നല്‍കുന്നതാണ് രംഗം. ഈ വൈറസ് മനുഷ്യന്റെ ശ്വസന പ്രക്രിയയെയാണ് ബാധിക്കുക എന്നതടക്കമുള്ള ഞെട്ടിക്കുന്ന സാമ്യതകളാണ് ചിത്രവും യാഥാര്‍ഥ്യവും തമ്മിലുള്ളത്

സാര്‍സിന്റെയും (SARS) മെര്‍സിന്റെയും (MERS) ഫ്‌ലൂവിന്റെയുമൊക്കെ ഗണത്തില്‍പ്പെടുന്ന വൈറസാണിതെന്ന് ഡോക്ടര്‍ വിശദീകരിക്കുന്നുണ്ട്. മരണനിരക്ക് 90 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ ചിലര്‍ ഈ വൈറസിനെ വഴിതിരിച്ചുവിടുകയാണെന്നും ഡോക്ടര്‍ മുന്നറിയിപ്പു നല്‍കുന്നു. മാത്രമല്ല, വൈറസ് സജീവമാകാനെടുക്കുന്ന കാലയളവിലുമുണ്ട് സമാനത. 2 മുതല്‍ 14 ദിവസം വരെയാണ് വൈറസിന്റെ കാലയളവെങ്കിലും ചിലര്‍ അതിനെ ദുരുപയോഗിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ ശ്വാസകോശത്തെ ബാധിക്കുന്ന തരത്തിലാക്കിയെന്നും ഡോക്ടര്‍ പറയുന്നു. ഇതിനു മരുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ഡോക്ടറിന്റെ മറുപടി. മാത്രമല്ല, മരുന്ന് കണ്ടെത്താനുള്ള നീക്കം ദുഷ്‌കരകമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വിഡിയോ കാണുമ്പോള്‍ സ്വാഭാവികമായും ഹര്‍ഭജന്‍ കുറിച്ച ചോദ്യമാണ് നമ്മുടെയും മനസ്സിലുയരുക: എല്ലാം മനഃപൂര്‍വമായിരുന്നോ?

Similar Articles

Comments

Advertismentspot_img

Most Popular