കൊറോണ: അടുത്ത ആഴ്ച നിര്‍ണായകം; കേരളത്തിന്റെ ചികിത്സാ രീതികള്‍ കേന്ദ്രം തേടി

തിരുവനന്തപുരം: കോവിഡിന്റെ വ്യാപനം അറിയാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സമൂഹവ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. വരുന്ന ഒരാഴ്ച നിര്‍ണായകമാണ്. വിദേശത്തുനിന്ന് എത്തുന്ന ചിലര്‍ ഇപ്പോഴും ക്വാറന്റീന്‍ പാലിക്കുന്നില്ല. ഇവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകും. നിരീക്ഷിക്കുന്നവരുടെ എണ്ണം കൂടിയത് ഗള്‍ഫില്‍നിന്നുള്ള വരവ് മൂലമാണ്.

കേരളത്തിന്റെ ചികിത്സാ നടപടികളുടെ മാതൃക കേന്ദ്രം ഉള്‍പ്പെടെ തേടിയിരുന്നു. ഗുരുതര രോഗങ്ങള്‍ക്കു സംസ്ഥാനത്തിനു പുറത്തു ചികിത്സയ്ക്കു പോകാം. ചികിത്സാരേഖകള്‍ വച്ച് പൊലീസിന്റെ അനുമതി വാങ്ങിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

SHARE