കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരനും മാതാപിതാക്കളും ആശുപത്രി വിട്ടു

കൊച്ചി: കൊറോണ സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരനും മാതാപിതാക്കളും ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്ന് വന്ന ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്നാണ് മൂവരും ആശുപത്രി വിട്ടത്. ഇവരുള്‍പ്പെടെ രോഗം സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ ആശുപത്രി വിട്ടു. ബ്രിട്ടീഷ് സംഘത്തിലെ രണ്ട് പേരും ഇതില്‍ ഉള്‍പ്പെടുന്നു.

കളമശേരി മെഡിക്കല്‍ കോളജില്‍ ഇനി 15 പേര്‍ കൂടി ചികിത്സയിലുണ്ട്. ഇറ്റലിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന വഴി നെടുന്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മൂന്ന് വയസുകാരനെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടുപിന്നാലെ മാതാപിതാക്കള്‍ക്കും രോഗം സ്ഥലിരീകരിക്കുകയായിരുന്നു.

SHARE