പാലക്കാട്ടെ കൊറോണ ബാധിതന്റെ ഞെട്ടിക്കുന്ന റൂട്ട് മാപ്പ് ഇതാ…

കൊറോണ സ്ഥിരീകരിച്ച പാലക്കാട്ടെ കോവിഡ് 19 രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ദുബായില്‍ നിന്ന് മാര്‍ച്ച് 13ന് നാട്ടിലെത്തിയ ഇയാള്‍ നിരീക്ഷണത്തിലായത് മാര്‍ച്ച് 21നാണ്. ഈ ദിവസങ്ങളില്‍ ഇദ്ദേഹം സഞ്ചരിച്ച ഇടങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

13ന് രാവിലെ 7.50ന് എയര്‍ ഇന്ത്യയുടെ 344 വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. 9 മണിക്ക് അവിടെനിന്ന് നാല് കുടുംബാംഗങ്ങള്‍ക്കൊപ്പം സ്വന്തം കാറില്‍ മണ്ണാര്‍ക്കാട്ടേയ്ക്കു പോയി. വഴിക്ക് വള്ളുവമ്പ്രത്തുവെച്ച് തട്ടുകടയില്‍നിന്ന് ഭക്ഷണംകഴിച്ചു. വീട്ടിലെത്തിയ ശേഷം ആനക്കപ്പറമ്പ്, കാരക്കുന്ന് എന്നിവിടങ്ങളിലുള്ള പള്ളികളില്‍ പോയി. അടുത്ത ദിവസങ്ങളിലും ഇയാള്‍ ആനക്കപ്പറമ്പ് പള്ളിയില്‍ പോയിട്ടുണ്ട്. വീടുകളില്‍ അതിഥികളെ സ്വീകരിക്കുകയും അവരുമായി ഇടപഴകുകയും ചെയ്തു.

മാര്‍ച്ച് 16ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ മകനോടൊപ്പം കാറില്‍ പോയി. കൊറോണ ഒ.പിയില്‍ കാണിച്ചു. തുടര്‍ന്ന് ആശുപത്രിക്ക് അടുത്തുള്ള പച്ചക്കറിക്കട, പെട്രോള്‍ പമ്പ് എന്നിവടങ്ങളിലും പോയി. 18ന് വീണ്ടും മകനൊപ്പം താലൂക്ക് ആശുപത്രി കൊറോണ ഒപിയില്‍ പോയി. തുടര്‍ന്ന് തയ്യല്‍ കട, പി ബാലന്‍ സഹകരണാശുപത്രി എന്നിവിടങ്ങളിലും പോയി. 21നും പി ബാലന്‍ സഹകരണാശുപത്രി, വിയ്യാക്കുറിശ്ശി പള്ളി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പോയി. 23നും താലൂക്ക് ആശുപത്രിയില്‍ മകനൊപ്പം പോയി.

മണ്ണാര്‍ക്കാട് കൊറോണ രോഗം സ്ഥിരീകരിച്ച രോഗിയുടെ മകന്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍. മണ്ണാര്‍ക്കാട് കണ്ടക്ടറായി ജോലി ചെയ്യുന്ന ഇയാളും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലാകുന്നതിനു മുന്‍പ് ആനക്കട്ടി, തിരുവനന്തപുരം ബസുകളിലാണ് ഇയാള്‍ ജോലി ചെയ്തത്. മാര്‍ച്ച് 17ന് ആനക്കട്ടി ബസില്‍ പോയി. 18ന് തിരുവനന്തപുരം ബസിലും ജോലി ചെയ്തു.

യാത്രയ്ക്കിടെ രണ്ടിടത്തുവച്ചു ഭക്ഷണം കഴിച്ചു. കായംകുളം കെഎസ്ആര്‍ടിസി കന്റീന്‍, തിരുവനന്തപുരം വികാസ് ഭവനു സമീപത്തെ കഞ്ഞിക്കട എന്നിവിടങ്ങളില്‍ വച്ചാണു ജോലിക്കിടെ മകന്‍ ഭക്ഷണം കഴിച്ചത്. കെഎസ്ആര്‍ടിസിയാണു കണ്ടക്ടറുടെ വിവരങ്ങള്‍ തയാറാക്കിയത്. രോഗിയുടെ മകന്റെ റൂട്ട് മാപ്പ് പുറത്തിറങ്ങി. 17ന് രാവിലെ 6.15ന് കോയമ്പത്തൂരിലേക്കു പോയ ബസില്‍ ജോലി ചെയ്തു.

പിന്നീട് തിരുവനന്തപുരം ബസില്‍ കണ്ടക്ടറായി. 18ന് രാവിലെ ഏഴിന് മണ്ണാര്‍ക്കാട് നിന്നു പുറപ്പെട്ട് എട്ട് മണിക്ക് പാലക്കാട് എത്തി. പാലക്കാട് നിന്ന് പ്രഭാതഭക്ഷണം കഴിച്ചശേഷം എട്ടരയോടെ ഇവിടെനിന്ന് പുറപ്പെട്ട് പത്ത് മണിക്ക് തൃശൂരില്‍ എത്തി. ഉച്ചയ്ക്ക് കായംകുളത്ത് എത്തി അവിടെനിന്നു ഭക്ഷണം കഴിച്ചു. വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരം സെന്‍ട്രല്‍ കെഎസ്ആര്‍ടിസി സ്‌റ്റേഷനില്‍ ബസെത്തി. അവിടെനിന്ന് വികാസ് ഭവനില്‍പോയി കഞ്ഞിക്കടയില്‍നിന്ന് ഭക്ഷണം കഴിച്ചു വിശ്രമിച്ചു.

19ന് തിരിച്ച് മണ്ണര്‍ക്കാടേക്ക് ബസ് പുറപ്പെട്ടു. ഈ ബസുകളില്‍ യാത്ര ചെയ്തവരെല്ലാം തന്നെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. 51 വയസ്സുകാരനായ രോഗിയുടെ റൂട്ട് മാപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. ഉംറ കഴിഞ്ഞെത്തിയ ആള്‍ ക്വാറന്റീന്‍ പാലിക്കാതെ നാട്ടില്‍ പലയിടത്തും സഞ്ചരിക്കുകയായിരുന്നു. നാട്ടുകാര്‍ കണ്ട് സംശയം തോന്നി ആരോഗ്യ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular