പൊതുസ്ഥലത്ത് ആളെ കൂട്ടി ആള്‍ദൈവം ; വാള്‍ വീശിയ യുവതിയെ പൊക്കിയെടുത്ത് പോലീസ്

ലക്‌നൗ : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് പൊതുസ്ഥലത്ത് ആളെ കൂട്ടിയ ആള്‍ദൈവം അറസ്റ്റില്‍. ചുവന്ന പട്ടുസാരിയണിഞ്ഞ് കൈയില്‍ വാളുമായി നില്‍ക്കുന്ന സ്ത്രീ സ്വയം ‘മാ ആദി ശക്തി’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവര്‍ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലെ മെഹ്ദ പൂര്‍വയിലാണ് സംഭവം.

ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇതനുസരിക്കാന്‍ സ്ത്രീയും വിശ്വാസികളും തയാറായില്ല. മാത്രമല്ല ഇവര്‍ പൊലീസിന് നേരേ വാള്‍ വീശി. കഴിയുമെങ്കില്‍ എന്നെ ഇവിടെ നിന്നുമാറ്റൂ എന്ന് അലറിക്കൊണ്ട് പൊലീസിനെ ആക്രമിക്കാനൊരുങ്ങി. ഇതോടെ വനിതാപൊലീസ് ആള്‍ദൈവത്തെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയായിരുന്നു. വിശ്വാസികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും നടത്തി.

Watch the self styled god woman ‘Maa Aadi Shakti’ from UP. She takes out a sword and threatens the police refusing to dismiss a religious gathering.

Why this woman is not getting treatment already?

Is this even normal behaviour?pic.twitter.com/O9bueT8rTT
— Sanghamitra (@AudaciousQuest) March 25, 2020

SHARE