ഒടുവില്‍ അതും അടച്ചു; ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ ഇന്നു മുതല്‍ തുറക്കില്ല…

തിരുവനന്തപുരം: സംസ്ഥാനത്തെ ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കും. ഇന്നു മുതല്‍ തുറക്കേണ്ടതില്ലെന്ന് മാനേജര്‍മാരെ അറിയിച്ചു. ഇനി എങ്ങനെ പ്രവര്‍ത്തിക്കണം എന്നുമുതല്‍ പ്രവര്‍ത്തിക്കണം എന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കും.

നേരത്തെ അറിയിച്ചിരുന്നതില്‍നിന്നു വ്യത്യസ്തമായി, കേരളത്തിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ വീണ്ടും മാറ്റം വരുത്തി. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും, ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular