കൊറോണ ഉണ്ടോ എന്നറിയാൻ ഇനി ചുരുങ്ങിയ സമയം മതി

ഏകദേശം 45 മിനിറ്റിനുള്ളില്‍ കൊറോണ വൈറസ് കണ്ടെത്താനാകുന്ന ആദ്യത്തെ ദ്രുത ഡയഗ്‌നോസ്റ്റിക് ടെസ്റ്റ് ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കി. ടെസ്റ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സെഫീഡിന്റെ പ്രസ്താവന പ്രകാരം അടുത്തയാഴ്ച തന്നെ ഈ ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍ ഇറങ്ങും.

ആശുപത്രി സേവനങ്ങള്‍ക്കും മറ്റും ഇത്തരം ടെസ്റ്റുകളുടെ ആവശ്യകത വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും, ഇത്തരത്തിലുള്ള റിയല്‍ ടൈം ടെസ്റ്റിംഗ് സംവിധാനം ഈ അടിയന്തരഘട്ടത്തില്‍ ആവശ്യമായതിനാലും ഇത്തരം ഒരു തീരുമാനം യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കുന്നത് എന്നാണ് എഫ്.ഡി.എ മെഡിക്കല്‍ ടെക്‌നോളജി ഓഫീസര്‍ ഡേവിഡ് പ്രീസ്റ്റിംഗ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച തന്നെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ കൊവിഡ് 19 ടെസ്റ്റ് ചെയ്യാനുള്ള അമേരിക്കയിലെ സംവിധാനങ്ങള്‍ അപര്യപ്തമാണ് എന്ന് അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് ടെസ്റ്റുകള്‍ നടത്താന്‍ ഇപ്പോള്‍ അമേരിക്കയില്‍ എടുക്കുന്ന സമയം 24 മണിക്കൂറാണ്.

ഇത് വലിയതോതില്‍ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനാല്‍ തന്നെ പുതിയ ഇന്‍സ്റ്റന്റ് ടെസ്റ്റ് കിറ്റുകള്‍ എത്തുന്നതോടെ രോഗം വേഗം കണ്ടെത്താനും ഐസലേഷന്‍ നടപടികള്‍ വേഗത്തിലാക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുഎസ് ആരോഗ്യ പ്രവര്‍ത്തകര്‍.

Similar Articles

Comments

Advertismentspot_img

Most Popular