കൊറോണ: കുത്തിയിരുന്ന് എഴുതി ഇങ്ങോട്ടയച്ചോ… ഞാന്‍ കുത്തിയിരുന്ന് വായിച്ചോളാ..കിടിലന്‍ കഥയാണെങ്കില്‍ സിനിമയാക്കാമെന്ന് ജൂഡ് ആന്റണി

കൊറോണ വൈറസിലെ വ്യാപനം തടയാന്‍ ജനത കര്‍ഫ്യൂ ആചരിക്കുന്നതിന്റെ ഭാഗമായി പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്ന സിനിമാ സ്വപ്‌നം കാണുന്ന കഥാകാരന്മാരോടും തിരക്കഥാകൃത്തുക്കളോടും കഥ അയക്കാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ ജൂഡ് ആന്റണി. ആരാധകര്‍ക്ക് കഥകള്‍ അയച്ച് നല്‍കാനുള്ള ഇമെയില്‍ വിലാസം കൂടി പങ്കുവച്ചുകൊണ്ടാണ് ജൂഡിന്റെ പോസ്റ്റ്. കിടിലന്‍ കഥയാണെങ്കില്‍ സിനിമയാക്കാമെന്നും ജൂഡ് പറയുന്നു.

ജൂഡ് ആന്റണി ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വീട്ടില്‍ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവര്‍ക്കും എനിക്കും ഒരു എന്റര്‍ടൈന്‍മെന്റ്. ഒരു കുഞ്ഞു ഐഡിയ . നിങ്ങളുടെ മനസ്സില്‍ തോന്നുന്ന അല്ലെങ്കില്‍ പണ്ടെപ്പോഴോ തോന്നിയ കഥകള്‍ കുത്തി കുറിച്ച് (സമയമെടുത്ത് മതി, കാരണം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ ), ഇങ്ങോട്ടു അയച്ചോ . ഞാന്‍ കുത്തിയിരുന്ന് വായിച്ചോളാ. കിടിലം കഥയാണേ നമുക്ക് സിനിമയാക്കാന്നെ.
ഫോട്ടോ ഒക്കെ അയച്ചു വെറുപ്പിക്കരുതെന്നു അഭ്യര്‍ത്ഥിക്കുന്നു ??

Similar Articles

Comments

Advertismentspot_img

Most Popular