കോഴിയിറച്ചി കഴിച്ചശേഷം മുലപ്പാല്‍ നല്‍കി; കുഞ്ഞ് മരിച്ചെന്ന് അമ്മ..!!! ഒടുവില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്…

മൂന്നാമതും പിറന്ന പെണ്‍കുഞ്ഞിന്റെ ജീവനെടുത്ത കേസില്‍ അമ്മയും മുത്തശ്ശിയും അറസ്റ്റില്‍. തമിഴ്‌നാട്ടില്‍ തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലാണ് ദാരുണമായ സംഭവം. കുഞ്ഞിന്റെ അമ്മ കവിത, കവിതയുടെ അമ്മ ചെല്ലമ്മാള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ വ്യാപകമായി കാണപ്പെടുന്ന എരിക്ക് ചെടിയുടെ കറ നല്‍കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ മൊഴി നല്‍കി.

കോഴിക്കോട് മേസ്തിരിപ്പണി ചെയ്യുന്ന സുരേഷിനും കവിതയ്ക്കും 2 പെണ്‍കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇവരെ കവിതയുടെ അമ്മയുടെ അടുത്താക്കിയാണ് സുരേഷും കവിതയും ജോലിക്കു പോകുന്നത്. കവിത ഫെബ്രുവരി 26ന് തേനി മെഡിക്കല്‍ കോളജില്‍ ഒരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്‍കി. 28ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ കവിത അമ്മയുടെ അടുക്കലേക്കാണ് പോയത്. ഈ മാസം രണ്ടിന് കുഞ്ഞ് മരിച്ചു.

കോഴിയിറച്ചിയും നിലക്കടലയും തിന്നതിനു ശേഷം കുഞ്ഞിന് മുലപ്പാല്‍ നല്‍കിയതാണ് കുഞ്ഞിന്റെ മരണ കാരണം എന്നാണ് ഇവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന രഹസ്യവിവരം റവന്യു അധികൃതര്‍ക്കു ലഭിച്ചു. പരാതി ലഭിച്ച തഹസില്‍ദാര്‍ അന്വേഷണത്തിന് വിഇഒ ദേവിയെ ചുമതലപ്പെടുത്തി. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. തുടര്‍ന്ന് വിഇഒ പൊലീസില്‍ പരാതി നല്‍കി. ആണ്ടിപ്പെട്ടി ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തില്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.

1990കളില്‍ തമിഴ്‌നാട്ടില്‍ പെണ്‍കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ഒട്ടേറെ സംഭവങ്ങളുണ്ടായി. തുടര്‍!ന്ന് വ്യാപകമായ ബോധവല്‍ക്കരണവും ‘തൊട്ടില്‍ കുളന്തൈ’ എന്ന പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കി. കേരളത്തിലെ ‘അമ്മത്തൊട്ടില്‍’ മാതൃകയിലുള്ള പദ്ധതിയാണിത്. പെണ്‍കുഞ്ഞുങ്ങള്‍ക്കായി വിവിധ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ഏര്‍പ്പെടുത്തി. ഇതിനുശേഷം ഇത്തരം സംഭവങ്ങള്‍ വിരളമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular