മോഹൻലാലിന്റെ 80 ലക്ഷം വില വരുന്ന കാറിന് 2255 നമ്പർ കിട്ടുമോ?

അത്യാഡംബര വാഹനമായ ടൊയോട്ടയുടെ എംപിവി വെൽഫൈർ സ്വന്തമാക്കി നടനവിസ്മയം മോഹൻലാൽ. കേരളത്തിൽ അധികം ആർക്കും അങ്ങനെ സ്വന്തമല്ലാത്ത ഒരു വേരിയന്റിൽ മാത്രം ലഭിക്കുന്ന വെൽഫയറിന് വില 79.99 ലക്ഷം രൂപയാണ്. മോഹൻലാൽ കാർ സ്വന്തമാക്കിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇതോടെ വൈറലായി കഴിഞ്ഞിരിക്കുന്നു. 79.50 രൂപയാണ് ഈ കാറിന് കേരളം ഒഴികെയുള്ള അന്യസംസ്ഥാനങ്ങളിൽ വില. എംപിവി വെൽഫയറിന്‌ 4935ന് എംഎം നീളമാണുള്ളത്, 1850 എംഎം വീതിയും 3000 എംഎം വീൽബെയിസുമുള്ള വെൽഫയറിനു 1895 എംഎം ഉയരമാണുള്ളത്. ലിറ്ററിന് 16.35 കിലോമീറ്ററാണ് കാറിന്റെ മൈലേജ്. മികച്ച യാത്രാ സുഖത്തിനും സൗകര്യങ്ങൾക്കും മുൻഗണന നൽകിയാണ് കാർ നിർമ്മിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ ഇഷ്ടം നമ്പറായ 2255-മായി പുതിയ കാർ നിരത്തിലിറങ്ങുന്നതും കാത്തിരിക്കുകയാണ് ആരാധകർ. വിവിധ സീറ്റ് കോണ്ഫിഗറേഷനുകൾ കാറിൽ ലഭ്യമാണ്. 360 ഡിഗ്രി സൗണ്ടിംഗ് വ്യൂ ക്യാമറ, ജെബിഎല്ലിന്റെ 17 സ്പീക്കറുകൾ, ഇലക്ട്രികിലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, പിൻ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്ക് റൂഫിൽ ഘടിപ്പിച്ച 13 ഇഞ്ച് റിയർ എന്റർടൈൻമെന്റ് സിസ്റ്റം അങ്ങനെ നീളുകയാണ് മോഹൻലാൽ സ്വന്തമാക്കിയ പുതിയ കാറിന്റെ സവിശേഷതകൾ.

സൂപ്പർതാരങ്ങൾക്ക് കാറിനോടുള്ള ഉള്ള കമ്പവും അവരുടെ കാർ കളക്ഷനും എല്ലാം വളരെ കൗതുകത്തോടെയാണ് ആരാധകൻ ഏറ്റെടുക്കുന്നത്. മോഹൻലാൽ പുതുതായി സ്വന്തമാക്കിയ കാറിന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. 117 ബിഎച്ച്പി കരുത്തുള്ള 2.5 എൻജിനുള്ള വാഹനമാണിത്.

SHARE