കാണാതായ മുഴുവന്‍ തോക്കുകളും തിങ്കളാഴ്ച എസ്എപി ക്യാംപില്‍ എത്തിക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം

തിരുവനന്തപുരം: കാണാതായ ഇന്‍സാസ് ഗണത്തിലെ മുഴുവന്‍ തോക്കുകളും തിങ്കളാഴ്ച തിരുവനന്തപുരത്തെ എസ്എപി ക്യാംപില്‍ എത്തിക്കാന്‍ നിര്‍ദേശം. ക്രൈംബ്രാഞ്ചാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇവ െ്രെകംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ പരിശോധിക്കും. തോക്കും തിരയും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.

സംസ്ഥാനത്തിന്റെ വിവിധ ബറ്റാലിയുകളിലുള്ള ഇന്‍സാസ് ഗണത്തിലെ മുഴുവന്‍ തോക്കുകളും തിങ്കളാഴ്ച രാവിലെ 11 മണിയോടുകൂടി തിരുവനന്തപുരം പേരൂര്‍ക്കടയിലെ എസ്എപി ക്യംപില്‍ എത്തിക്കാനാണ് െ്രെകംബ്രാഞ്ച് മേധാവി ടോമില്‍ തങ്കച്ചരി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശേഷം മുഴുവന്‍ തോക്കുകളും, സീരിയല്‍ നമ്പറുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കും. 660 തോക്കുകളാണ് കേരള പൊലീസിന്റെ കൈവശം ഉണ്ടാകേണ്ടത്. അതില്‍ 25 എണ്ണം കുറവുണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ട്‌

SHARE