തൃശൂരില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തൃശൂര്‍: കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അഞ്ച് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

കുറാഞ്ചേരി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചിലധികം ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റൊരിടത്ത് നിന്നു കൃത്യം നടത്തിയ ശേഷം ആളൊഴിഞ്ഞ പറമ്പില്‍ തള്ളിയ മൃതദേഹത്തില്‍ നിന്നും മാല കണ്ടെത്തിയിട്ടുണ്ട്. കമ്മീഷണര്‍ ആര്‍ ആദിത്യയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ മിസ്സിംഗ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത മിസ്സിംഗ് കേസുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൃതദേഹത്തിന് സമീപം ഫോറന്‍സിക്ക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും. സംഭവത്തില്‍ വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

SHARE