ഒന്നരയും അഞ്ചും വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യ ആഡംബര ഹോട്ടലില്‍നിന്ന് പിടിയില്‍

കുളത്തൂപ്പുഴ: പ്രവാസിയായ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ച ശേഷം രണ്ട് മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. ഒന്നരയും അഞ്ചും വയസ് പ്രായമുള്ള കുട്ടികളെ ഉപേക്ഷിച്ച ശേഷം യുവതി ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് അറിയിച്ച ശേഷം കാമുകനൊപ്പം പോവുകയായിരുന്നു.

കുളത്തൂര്‍ ജംഗ്ഷനില്‍ മക്കള്‍ക്ക് ഒപ്പം വാടകയ്ക്ക് താമസിക്കവെ കുളത്തൂപ്പുഴയില്‍ വ്യാപാര സ്ഥാപനം നടത്തിയ യുവാവുമായി യുവതി പ്രണയത്തില്‍ ആവുകയായിരുന്നു. ഇയാളുമായുള്ള ബന്ധം പല പ്രാവശ്യം ബന്ധുക്കള്‍ വിലക്കിയെങ്കിലും യുവതി കേള്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും ഒളിച്ചോടുകയായിരുന്നു.

അതേസമയം, ഭാര്യ കാമുകനൊപ്പം പോയ വിവരമറിഞ്ഞ് നട്ടിലെത്തിയ ഭര്‍ത്താവ് കുട്ടികളെ ഏറ്റെടുത്തു. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ കേസെടുത്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആലപ്പുഴയിലെ ആഡംബര ഹോട്ടലില്‍ കഴിഞ്ഞ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

SHARE