കൊറോണ വൈറസ് ബാധിച്ചെന്ന സംശയം: ഗ്രാമത്തെ രക്ഷിക്കാന്‍ 54 കാരന്‍ ജീവനൊടുക്കി

ഹൈദരാബാദ്: കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെത്തുടര്‍ന്ന് 54കാരന്‍ ജീവനൊടുക്കി. വൈറസ് ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് തനിക്ക് കൊറോണയാണെന്ന് ഇയാള്‍ നിഗമനത്തിലെത്തിയത്. ഗ്രാമത്തിലെ മറ്റാരിലേക്കും രോഗം പടരാതിരിക്കാന്‍ ജീവനൊടുക്കുകയായിരുന്നു. ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലാണ് സംഭവം.

ലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ തന്നെ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പരിശോധനകള്‍ക്കൊടുവില്‍ കൊറോണ ഇല്ലെന്ന് തെളിഞ്ഞു. ഇത് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ച് പറ!ഞ്ഞെങ്കിലും ഇയാള്‍ വിശ്വസിച്ചില്ല. ആരും തന്റെയടുത്തേക്ക് വരരുതെന്നും ഇയാള്‍ ഗ്രാമീണര്‍ക്കും വീട്ടുകാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. രോഗം ബാധിച്ചെന്ന് വിശ്വസിച്ച ഇയാള്‍ മാനസികമായി ഏറെ അസ്വസ്ഥനായിരുന്നെന്ന് മകന്‍ പറഞ്ഞു.

SHARE