ബുര്‍ഖ ഇന്ത്യയില്‍ നിരോധിക്കണം: ബിജെപി നേതാവ്‌

മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന ബുര്‍ഖ അറേബ്യന്‍ വസ്ത്രമാണെന്നും ഇന്ത്യയില്‍ നിരോധിക്കണമെന്നും ബിജെപി നേതാവ്. ഇതോടെ
പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് ബിജെപി നേതാവും ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്‍റ് ബോര്‍ഡ് ചെയര്‍മാനുമായ രഘുരാജ് സിംഗ്. തീവ്രവാദികള്‍ അവരുടെ ഐഡന്‍റിറ്റി മറയ്ക്കാന്‍ വേണ്ടി ബുര്‍ഖ ഉപയോഗിക്കുന്നു. ആഗ്രയില്‍ നടന്ന സിഎഎ വിരുദ്ധ സമരത്തില്‍ ബുര്‍ഖ ചിലര്‍ ആയുധമാക്കിയിട്ടുണ്ടെന്നും രഘുരാജ് സിംഗ് പറഞ്ഞു. ബുര്‍ഖ സൗദി അറേബ്യന്‍ വസ്ത്രമാണ്. ഇന്ത്യയില്‍ നിരോധിക്കണം.

ഈസ്റ്റര്‍ ദിന ബോംബാക്രമണത്തിന് ശേഷം ശ്രീലങ്കയില്‍ പോലും ബുര്‍ഖ നിരോധിച്ചുവെന്നും ഇന്ത്യയും ശ്രീലങ്കയുടെ മാതൃക പിന്തുടരണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.  നേരത്തെയും രഘുരാജ് സിംഗ് വിവാദ പരാമര്‍ശം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിക്കുന്നവരെ ജീവനോടെ തീകൊളുത്തണമെന്നുമാണ് രഘുരാജ് സിംഗ് പറഞ്ഞത്. യുപിയില്‍ മന്ത്രിക്ക് തുല്യമായ പദവി വഹിക്കുന്നയാളാണ് രഘുരാജ് സിംഗ്.

Similar Articles

Comments

Advertismentspot_img

Most Popular