ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കില്ല ; കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡൽഹി: ശബരിമല ഉള്‍പ്പെടെ ഒരു സ്ഥലങ്ങളെയും ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ. കൊടിക്കുന്നേല്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി പ്രഹ്‌ളാദ് പട്ടേലാണ് ഈക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്.

ശബരിമലയ്ക്ക് സ്വാദേശ് ദര്‍ശന്‍, പ്രസാദ് പദ്ധതികളിലൂടെ ധനസഹായം മാത്രം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ ശബരിമല വികസനത്തിന് രണ്ട് പദ്ധതികള്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല കേന്ദ്രസര്‍ക്കാരിന്റെ സംരക്ഷിത സ്മാരകമല്ലെന്ന കാരണമാണ് നേരത്തേ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാതിരിക്കാന്‍ കേന്ദ്രം കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനവും ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തുമെന്നും അതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വ്യക്തമാക്കിയിരുന്നു.

SHARE