ബജറ്റവതരണത്തിനിടെ, നിര്‍മലാ സീതാരാമന് ദേഹാസ്വാസ്ഥ്യം

ഡൽഹി: ബജറ്റവതരണത്തിനിടെ നിര്‍മലാ സീതാരാമന് ദേഹാസ്വാസ്ഥ്യം. ഇതേത്തുടര്‍ന്ന് ബജറ്റവതരണം പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. രണ്ട് പേജ് ബാക്കി നില്‍ക്കേ, ബജറ്റവതരണം അവസാനിപ്പിക്കുകയാണെന്ന് അവര്‍ അറിയിച്ചു. രണ്ട് മണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് നീണ്ട ശേഷമാണ് അവര്‍ ബജറ്റവതരണം നിര്‍ത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗങ്ങളിലൊന്നാണിത്.

ആദായനികുതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച ശേഷം, അടുത്ത മേഖലയിലേക്ക് കടക്കാനിരിക്കെയാണ് അവര്‍ സംസാരം നി‍ര്‍ത്തിയത്. തുടര്‍ന്ന് നെറ്റിയില്‍ വിരലമര്‍ത്തി അല്‍പസമയം അവര്‍ നിന്നു. ഉടന്‍ സഭാ സ്റ്റാഫ് എത്തി അവര്‍ക്ക് കുടിക്കാന്‍ വെള്ളം നല്‍കി.

അല്‍പസമയം അവര്‍ സംസാരിക്കാതെ നിന്നു. ഇരുന്ന് ബജറ്റവതരിപ്പിക്കണോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗും നിര്‍മലാ സീതാരാമനോട് ചോദിച്ചു. വേണ്ട എന്നറിയിച്ച്‌ അല്‍പസമയം കൂടി അവര്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തുടര്‍ന്ന് രണ്ട് പേജ് ബാക്കി നില്‍ക്കേ, അവര്‍ ബജറ്റവതരണം അവസാനിപ്പിച്ചു. ബാക്കിയുള്ളവ രേഖകളില്‍ തന്നെ നിലനില്‍ക്കുമെന്നും അംഗങ്ങള്‍ക്ക് വായിച്ച്‌ മനസ്സിലാക്കാമെന്നും സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.

ആദായനികുതി ഘടനയില്‍ത്തന്നെ സമഗ്രമായ മാറ്റം വരുത്തുന്നതാണ് നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച ബജറ്റ്. കാളിദാസന്‍റെയും അവ്വൈയാറിന്‍റെയും പണ്ഡിറ്റ് ദീനാ നാഥ് കൗളിന്‍റെയും കവിതകളടക്കം ചൊല്ലി ദീര്‍ഘമായ പ്രസംഗമാണ് നിര്‍മലാ സീതാരാമന്‍ നടത്തിയത്.

വില കൂടുന്നവ:

ഇറക്കുമതി ചെയ്ത ഫര്‍ണീച്ചറിനും ചെരുപ്പിനും വില കൂടും. ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണിനും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വില കൂടും. സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും. മെഡിക്കല്‍ ഉപകരങ്ങള്‍, വാള്‍ ഫാന്‍ എന്നിവയുടെ നികുതി കൂട്ടി. ഇരുമ്പ്, സ്റ്റീല്‍, ചെമ്പ്, കളിമണ്‍ പാത്രങ്ങള്‍ എന്നിവയുടെ നികുതി ഇരട്ടിയാക്കി. വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്ട്സ് വില കൂടും.

വില കുറയുന്നവ:

അസംസ്‌കൃത പഞ്ചസാര, കൊഴുപ്പ് നീക്കപ്പെട്ട പാല്‍, സോയാ ഫൈബര്‍, ലഹരിപാനീയങ്ങള്‍, സോയാ പ്രോട്ടീന്‍ വില തുടങ്ങിയവയുടെ നികുതി ഒഴിവാക്കി. ന്യൂസ്പ്രിന്റ് ഇറക്കുമതിയുടെ നികുതി പകുതിയാക്കി കുറച്ചു. കനം കുറഞ്ഞ കോട്ടഡ് പേപ്പറുകളുടെ വില കുറയും. കൂടാതെ ഫ്യൂസ്, രാസവസ്തുക്കള്‍, പ്ലാസ്റ്റിക്, ട്യൂണ ബൈറ്റ് എന്നിവയ്ക്കും വില കുറയുന്നതാണ്.

Similar Articles

Comments

Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...