കൊറോണ വെറും സാമ്പിൾ മാത്രം; വരാനിരിക്കുന്നത് വൻ ദുരന്തങ്ങളെന്ന്.. കേരളത്തിലെ ജോത്സ്യന്മാര്‍ പ്രവചിക്കുന്നത്…

ലോകമെങ്ങും കൊറോണ വൈറസ് ഭീതിയിൽ ആണ്. ഇതിനെ പ്രതിരോധിക്കാൻ ഉള്ള ശ്രമത്തിലാണ് മെഡിക്കൽ വിദഗ്ധര്. അതിനിടെ പുതിയ പ്രവചനങ്ങളും ആയി എത്തിയിരിക്കുകയാണ് ജ്യോതിഷികൾ.
കൊറോണ സാമ്പിൾ മാത്രം ആണെന്നും വരാനിരിക്കുന്നത് വൻ ദുരന്തങ്ങലാണെന്നും കേരളാ ജോതിഷികൾ പ്രവച്ചിച്ചതയി റിപ്പോർട്ട്. വസുന്ധരായോഗവും അഗ്നിമാരുത യോഗവും ഒന്നിച്ചു വന്നാൽ ദോഷമാണെന്നാണ് ജ്യോതിഷ ഗ്രൂപ്പ് കളിലെ പുതിയ ചർച്ചകൾ. ഏഴു കോടി ആളുകൾ ഭൂമുഖത്തു നിന്ന് ഇല്ലാതായേക്കുമെന്ന് വരെ പ്രവചിച്ചവരുണ്ട്!

ചില പോസ്റ്റുകൾ ഇങ്ങനെ

വസുന്ധരായോഗം വരുന്നു. 7 കോടി പേർ ഇല്ലാതാവും

1. യദാര സൗരീ സുരരാജമന്ത്രീ ണാ സഹൈകരാശൌ സമസപ്തമൈപിവാ: ഹിമാദ്രിലങ്കാപുരി മർത്യവാസിനാ ത്രിഭാഗശേഷം കുരുതേ വസുന്ധരാ:

2. ഏകേസ്മിൻ വത്സരേ ജീവേ രാശി ത്രയമുപാഗതേ ഭവേൽ വസുന്ധരാ(അ) ഗീർണ്ണാകുണപൈ: സപ്തകോടിപി

ഈ രണ്ടുയോഗങ്ങളും എപ്പോൾ സംഭവിക്കുന്നുവോ ആ കാലത്തൊക്കെ വൻ ദുരന്തങ്ങൾ, പ്രകൃതിക്ഷോഭം, യുദ്ധങ്ങൾ എന്നിവ കൊണ്ട് ഭൂമിയിൽ വൻ നാശനഷ്ടവും ജനനഷ്ടങ്ങളും സംഭവിക്കും..

ഈ രണ്ടു പ്രമാണങ്ങളും ഒക്കുന്ന സമയത്തിലൂടെ ആണ് നാം കടന്നു പോകുന്നത്…

ഒരു വർഷത്തിനുള്ളിൽ വ്യാഴം മൂന്നു രാശിയിൽ ശീഘ്രഗതിയിൽ സഞ്ചരിച്ചാൽ വസുന്ധരായോഗം ഭവിക്കുമെന്നു പറഞ്ഞിരിക്കുന്നു. ഇതൊരു അപൂർവ പ്രതിഭാസമാണ്. എന്നാൽ ഈ രണ്ടു യോഗങ്ങളും ഈ വർഷം ഒരുമിച്ചുവരുന്നു എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത.

രണ്ടാമത്തെ പ്രമാണപ്രകാരം 2019 നവംബർ 4 മുതൽ 2020 ജൂൺ 30 വരെയും വസുന്ധരായോഗം നിലനിൽക്കും. എന്നാൽ ഇരു യോഗങ്ങളും ഒരുമിച്ചു വരുന്നത് 2019 നവംബർ 4 മുതൽ 2020 ജനുവരി 24 വരെയും പിന്നെ 2020 മാർച്ച് 30 മുതൽ 2020 ജൂൺ വരെയുമാണ്.

ചൊവ്വ 2020 മാർച്ച് 22 മുതൽ 2020 മേയ് 4 വരെ മകരം രാശിയിൽ നിൽക്കുന്നുണ്ട്. ഈ കാലയളവിൽ അഗ്നിമാരുതയോഗവും ഉണ്ട്. അനിഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ ഏകമനസ്സോടെ പ്രാർഥിക്കാം- ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.

നവഗ്രഹങ്ങളിൽ ചൊവ്വയും ശനിയും പരസ്പരം ദൃഷ്ടി ചെയ്യുമ്പോഴോ ഒരുമിച്ചു വരുമ്പോഴോ ആണ് അഗ്നി മാരുത യോഗം ഉണ്ടാകുന്നത്. ഇത് ശുഭമായ ഒരു യോഗമല്ല. അത്യന്തം അപകടകരമായ ഒരു യോഗമാണ്. ഗ്രഹസഞ്ചാരം ചിന്തിക്കുമ്പോൾ ഭൂമിയിലെ ആവാസ വ്യവസ്ഥയിലുള്ള മാറ്റം എല്ലാ ജീവജാലങ്ങൾക്കും തൃപ്തികരമല്ലാത്ത വിധത്തിൽ ദോഷ കാലഘട്ടം ആണ്. ഈ കാലയളവിൽ അതിവൃഷ്ടി, അനാവൃഷ്ടി , വരൾച്ച, ഭരണാധികാരികൾക്ക് ജീവഹാനി, സ്ഥാനചലനം, രാജ്യങ്ങൾ തമ്മിലും ഭരണാധികാരികൾ തമ്മിലും പരസ്പരം കലഹം ഭൂകമ്പം, അഗ്നിപർവത സ്ഫോടനം, ജീവ ജാലങ്ങൾക്ക് നാശം, ജനത്തിന് പല വിധത്തിലുള്ള അപകടങ്ങൾ, രോഗാരിഷ്ടത, വാഹനാപകടങ്ങൾ ( വിമാനം, കപ്പൽ, ട്രെയിൻ ) തുടങ്ങിയ ദുരിതങ്ങൾ ഉണ്ടാകും. കോടിക്കണക്കിന് ജനങ്ങൾക്ക് നാശം വരും എന്നാണ് പണ്ഡിതമതം. അഗ്നി മാരുത വസുന്ധരായോഗത്തിന്റെ ശക്തി വർദ്ധിക്കുന്ന സമയം ആകയാൽ കൂടുതൽ ദോഷാദിദുരിതങ്ങൾ ഭൂമിക്കും മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും വരാൻ സാദ്ധ്യതയുണ്ട്. പ്രധാനമായും ചൈന,ഫിലിപ്പീൻസ്, മലേഷ്യ, അമേരിക്ക, ചിലി, സുമാട്ര, അലാസ്ക , ജപ്പാൻ, റഷ്യ ,കൊളംബിയ, ടിബറ്റ്, ഇൻഡോനേഷ്യ, പെറു, തുർക്കി, ഇറാൻ, പാകിസ്ഥാൻ, ഇന്ത്യ (ആസാം, അരുണാചൽ പ്രദേശ് ,കേരളം, തമിഴ്നാട് ആന്ധ്രാപ്രദേശ്, ആൻഡമാൻ ഐലന്റ്സ് etc), നേപ്പാൾ, ഇറ്റലി, മെക്സിക്കോ, ഗൾഫ് രാജ്യങ്ങൾ മുതലായ രാജ്യങ്ങൾക്ക് ദുരിതഫലം കൂടും.

വസുന്ധരായോഗഫലമായി ഭൗമാന്തർഭാഗപാളികൾക്ക് ബലക്ഷയം വരും. നീർച്ചാലുകൾ ദിശമാറി ഒഴുകും. ഇതിന്റെ ഫലമായി ജലസംഭരണികൾ വറ്റുകയും ചില കെട്ടിടങ്ങൾക്ക് പതനം സംഭവിക്കുകയും ചെയ്യും. വസുന്ധരായോഗം വരുമ്പോൾ കിണർ, കുളം, മുതലായവ ഇടിഞ്ഞു താഴുന്ന പ്രതിഭാസം ഉണ്ടാകും. ശനി, കുജൻ എന്നീ ഗ്രഹങ്ങളുടെ പരസ്പര സപ്തമരാശി വീക്ഷണം വസുന്ധരായോഗമാണ്. ഭൂകമ്പം, അകാലമൃതി മുതലായ ദുരിത ഫലങ്ങൾ വന്നു ചേരും.

അഗ്നിമാരുതയോഗം :- ശനി ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹമാണ്. അതിലെ ഗഹനമായ അന്തരീക്ഷം നിറയെ വിഷവാതകങ്ങളും മഞ്ഞുകട്ടകളുമാണ്. വാതകങ്ങളുടെ ആവാസ കേന്ദ്രമായതു കൊണ്ട് ശനിഗ്രഹത്തെ വായുവിന്റെ പ്രതീകമായി കാണുന്നു. ചൊവ്വ ഭൂമീപുത്രനാണ് . ചുവന്ന ഗ്രഹമാണ്. ഇന്ന് ധാരാളം പഠനങ്ങൾ നടത്തി വരുന്ന ഗ്രഹമാണ്. അഗ്നി തത്വമാണ് ഇതിന്റെ പ്രത്യേകത. അഗ്നിയുടെ പ്രതീകമായി ചൊവ്വയെ കാണുന്നു. അഗ്നിയും വായുവും ഒരുമിച്ചാൽ എങ്ങനെയിരിക്കും? അഗ്നി ഒന്നുകിൽ അണയും. അല്ലെങ്കിൽ ആളികത്തും. രാശിചക്രത്തിൽ ശനിയും ചൊവ്വയും ഒരുമിച്ച് നിൽക്കുന്നതിനെ അഗ്നി മാരുതയോഗം എന്നു വിളിക്കുന്നു. മാരുതൻ എന്നതിന് വായു, കാറ്റ് എന്നൊക്കെയാണർത്ഥം. മകരം, കുംഭം, തുലാം എന്നീ രാശികൾ ശനിക്ക് ഇഷ്ട ക്ഷേത്രങ്ങളാണ്. ആ രാശികളിൽ അഗ്നി മാരുത യോഗം വന്നാൽ ദോഷഫലങ്ങൾ കുറഞ്ഞിരിക്കും. ചൊവ്വയുടെ ഇഷ്ടരാശികളായ മേടം, വൃശ്ചികം, മകരം എന്നീ രാശികളിൽ മേൽ പറഞ്ഞ യോഗം വരുമ്പോഴും ദോഷഫലങ്ങൾ കുറയും. മറ്റ് രാശികളിൽ വരുമ്പോൾ പലവിധ ദുരിത ഫലങ്ങൾ അനുഭവിക്കും.

അഗ്നി മാരുത യോഗ സമയം. :-

2020 മാർച്ച് മുതൽ 2020 മെയ് വരെ.– കലികാല സർപ്പ അഗ്നി മാരുത യോഗത്തിന് കാഠിന്യം ഉള്ള സമയമാണ്.

2021 ഏപ്രിൽ മുതൽ 2021 ജൂലൈ വരെ — കേരളത്തിന് വീണ്ടും വെള്ളപ്പൊക്ക സാധ്യത, ഡാമിന് ബലക്ഷയം എന്നിവയുണ്ടാകും.

2021 ഒക്ടോബർ മുതൽ 2021 ഡിസംബർ വരെ – ദോഷം കൂടുതൽ വരാവുന്ന സമയം ആണ്.

Similar Articles

Comments

Advertismentspot_img

Most Popular