ധോണിയെ പുറത്താക്കി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ‌ ബോർഡിന്റെ (ബിസിസിഐ) വാർഷിക കരാറിൽനിന്ന് മുൻ നായകൻ എം.എസ്.ധോണി പുറത്ത്. 2019–20 സീസണിലേക്കുള്ള പുതുക്കിയ കരാറിൽ ധോണിയുടെ പേരില്ല. 27 താരങ്ങൾക്ക് എ പ്ലസ്, എ, ബി, സി വിഭാഗങ്ങളിലായി കരാറുണ്ടെങ്കിലും ധോണിയുടെ പേര് ഇതിൽനിന്ന് അപ്രത്യക്ഷമായതോടെ താരത്തിന്റെ ക്രിക്കറ്റ് ഭാവി കൂടുതൽ അനിശ്ചിതത്വത്തിലായി.

കഴിഞ്ഞ ഏകദിന ലോകകപ്പ് മുതൽ ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടില്ലാത്ത ധോണി, രാജ്യാന്തര ക്രിക്കറ്റിലെ തന്റെ ഭാവിയെക്കുറിച്ച് ഇനിയും മനസ്സു തുറന്നിട്ടില്ല. ഇതിനിടെ, താരം വിരമിച്ചേക്കുമെന്ന് പലകുറി അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണമില്ല. ഇതിനിടെയാണ് വാർഷിക കരാറിൽനിന്ന് ധോണിയെ പുറത്താക്കിയത്.

ബിസിസിഐ വാർഷിക കരാർ (2019-20) ചുവടെ

എ പ്ലസ് ഗ്രേഡ് (ഏഴ് കോടി): വിരാട് കോലി, ജസ്പ്രീത് ബുമ്ര, രോഹിത് ശർമ

എ ഗ്രേഡ് (അഞ്ച് കോടി): രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ചേതേശ്വർ പൂജാര, അജിന്ക്യ രഹാനെ, ലോകേഷ് രാഹുൽ, ശിഖർ ധവാൻ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, കുൽദീപ് യാദവ്, ഋഷഭ് പന്ത്.

ബി ഗ്രേഡ് (മൂന്നു കോടി): വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ.

സി ഗ്രേഡ് (ഒരു കോടി): കേദാർ ജാദവ്, നവ്‌ദീപ് സൈനി, ദീപക് ചഹാർ, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ഷാർദൂൽ താക്കൂർ, ശ്രേയസ് അയ്യർ, വാഷിങ്‍ടൻ സുന്ദർ.

Similar Articles

Comments

Advertismentspot_img

Most Popular