അനാശാസ്യ കേന്ദ്രത്തിലേക്ക് പോകാന്‍ വിസമ്മതിച്ചു; ടാക്‌സി ഡ്രൈവറെ പൊലീസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു

മുംബൈ: പോലീസ് സേനയ്ക്കു തന്നെ നാണക്കേടായ ഒരു സംഭവമാണ് മുംബൈയില്‍ നിന്ന് പുറത്തുവരുന്നത്. അനാശാസ്യ കേന്ദ്രത്തിലേക്ക് കൂട്ടുപോകാന്‍ തയാറാകത്തതില്‍ പ്രകോപിതനായി റെയില്‍വെ പോലീസ് കോണ്‍സ്റ്റബിള്‍ ടാക്‌സി ഡ്രൈവറെ ലൈംഗീകമായി പീഡിപ്പിച്ചു. സംഭവത്തില്‍ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ അമിത് ധന്‍കദിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകുന്നേരം പിഎം മെലോ റോഡിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനില്‍ ബെഞ്ചില്‍ വിശ്രമിക്കുകയായിരുന്ന ടാക്‌സി ഡ്രൈവറെ അമിത് സമീപിച്ചു. തെക്കന്‍ മുംബൈയിലെ ഗ്രാന്‍ഡ് റോഡിലുള്ള അനാശാസ്യ കേന്ദ്രത്തിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ടാക്‌സി ഡ്രൈവര്‍ ഇത് നിരസിച്ചു.

ഇതില്‍ പ്രകോപിതനായ അമിത് ടാക്‌സി ഡ്രൈവറെ മര്‍ദിക്കുകയും റെയില്‍വെ സ്റ്റേഷനിലെ ഒഴിഞ്ഞ കോണിലേക്ക് വലിച്ചുകൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് ടാക്‌സി ഡ്രൈവറുടെ പണവും താക്കോലും അമിത് എടുത്തുകൊണ്ടുപോകുകയും ചെയ്തു. ടാക്‌സി ഡ്രൈവറുടെ പരാതിയില്‍ പോലീസ് അമിതിനെ അറസ്റ്റ് ചെയ്തു.

SHARE