മോദി സർക്കാരിന് തിരിച്ചടി; കാശ്മീരിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതിയുടെ ഇടപെടൽ

പ്രത്യേകപദവി എടുത്തുകളഞ്ഞതിനെത്തുടർന്ന് ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്.
ജമ്മു കശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചക്കുള്ളിൽ അധികൃതർ പുനഃപരിശോധിക്കണമെന്നാണ് നിർദേശം.
ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ വിധി പറയുകയായിരുന്നു സുപ്രീംകോടതി.
ജസ്റ്റിസുമാരായ എൻ.വി. രമണ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായ് എന്നിവരാണ് വിധി പറഞ്ഞത്.
ഇന്റർനെറ്റ് സേവനം ഉപയോഗിക്കാനുള്ള പൗരന്റെ അവകാശം ആവിഷ്കാര സ്വാതന്ത്ര്യമാണ്. താത്കാലികമായി ഇന്റർനെറ്റ് വിച്ഛേദിക്കാം.
പ്രത്യേക കാലയളവില്ലാതെ അനിശ്ചിതകാലത്തേക്ക് ഇന്റർനെറ്റ് സസ്പെൻഷൻ ടെലികോം നിയമങ്ങളുടെ ലംഘനമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular