ശബരിമലയിൽ ഡിസംബര്‍ 26ന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

സന്നിധാനം: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട അടച്ചിടുന്നതിനാല്‍ മണ്ഡലപൂജാവേളയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. നിലക്കല്‍ ഇടത്താവളത്തിലെ വാഹന പാര്‍ക്കിംഗ് നിറഞ്ഞാല്‍ ഇടത്താവളത്തില്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.ഇടത്താവളത്തില്‍ വാഹനം നിറഞ്ഞതിനെ തുടര്‍ന്ന് മുന്‍വര്‍ഷം മണിക്കൂറുകളോളം തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വഴിയില്‍ കിടക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് മുന്‍കൂട്ടി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഡിസംബര്‍ 27നാണ് ശബരിമല മണ്ഡല പൂജ. 26ന് സൂര്യഗ്രഹണം ആയതിനാല്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ആറ് മണി വരെ മാത്രമെ നടതുറക്കുകയുള്ളു. തങ്ക അങ്കി ഘോഷയാത്രയും അന്ന് തന്നെ എത്തും. ഉച്ചക്ക് 12 മണിക്ക് പൂജകള്‍ക്ക് ശേഷം അല്‍പ്പനേരം മാത്രമെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കുകയുള്ളു. ദര്‍ശന സമയം പരിമിതമായതിനാല്‍ തിരക്ക് കൂടുമെന്നാണ് വിലയിരുതുന്നത്. 27 ന് നട അടക്കുമെന്നതിനാല്‍ വലിയ തോതില്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരാനും സാധ്യതയുണ്ട്.

സന്നിധാനത്തു തിരക്ക്‌ കുറയുന്നത്‌ അനുസരിച്ചു തീര്‍ഥാടകരെ ഘട്ടം ഘട്ടമായി കടത്തി വിടും. ക്രിസ്‌മസ്‌, തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന, മണ്ഡലപൂജ എന്നിവ അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതു കൊണ്ടാണു തീര്‍ഥാടകരെ നിയന്ത്രിക്കേണ്ടി വരുന്നത്. 26-ന്‌ തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടക്കുന്ന ദിവസമാണ്‌. അന്നു തന്നെയാണ്‌ സൂര്യഗ്രഹണവും. ഗ്രഹണത്തിനു ശേഷം ശുദ്ധിക്രിയ നടത്തി വീണ്ടും നട തുറക്കുന്നതിനിടെ നഷ്‌ടമാവുക അഞ്ചു മണിക്കൂര്‍ ദര്‍ശന സമയമാണ്‌. ഈ സമയത്ത്‌ തീര്‍ഥാടകര്‍ സന്നിധാനത്ത്‌ തടിച്ചു കൂടുന്നത്‌ അപകട സാധ്യത വര്‍ധിപ്പിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പമ്പയിലും കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അതുകൊണ്ടാണു നിലയ്‌ക്കലില്‍ തീര്‍ഥാടകരെ നിയന്ത്രിക്കുന്നത്‌.

#keralapolice

BTM AD

Similar Articles

Comments

Advertisment

Most Popular

ശിവശങ്കറിന്റെ ഐടി സെക്രട്ടറി സ്ഥാനവും തെറിച്ചു; വിശ്വസ്തനെ കൈവിട്ട് പിണറായി

ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കറിനെ നീക്കി മുഖ്യമന്ത്രി ഉത്തരവിട്ടു. നേരത്തേ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരുന്നതെങ്കിലും വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന്...

കേരളം ഇന്ത്യയില്‍ ഒന്നാമത്; വീട്ടിലിരുന്ന് ഡോക്ടറെ കാണാം

തിരുവനന്തപുരം: വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവനിയില്‍ കേരളം...

കോവിഡ് പോരാട്ടം 21 ദിവസത്തിനുള്ളില്‍ വിജയിക്കുമെന്ന പറഞ്ഞ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ശിവസേന; ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 25,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ഭാഗ്യകരം

മുംബൈ: വന്‍ സാമ്പത്തികശക്തിയാകാന്‍ സ്വപ്നം കാണുന്ന ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 25,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ഭാഗ്യകരവും ഗുരുതരവുമാണെന്ന് ശിവസേന മുഖപത്രമായ സാമ്‌ന. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട്...