ഷെയ്ന്‍ വിവാദം കെട്ടടങ്ങുന്നു; ഷെയ്ന് പക്വത എത്തിയോ..?

മലയാള സിനിമയില്‍ അടുത്തിടെ ഉണ്ടായ ഷെയ്ന്‍ നിഗം വിവാദം കെട്ടടങ്ങുന്നതായി സൂചന. നിർമ്മാതാവ് ജോബി ജോർജും നടൻ ഷെയ്ൻ നിഗവുമായുള്ള പ്രശ്നം അവസാനിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നു. ഷെയിൻ മാപ്പു പറഞ്ഞതിനു പിന്നാലെ ഷെയ്ൻ തനിക്ക് മകനെപ്പോലെയാണെന്നു പറഞ്ഞ ജോബി ജോർജാണ് വിവാദം കെട്ടടങ്ങുന്നു എന്ന സൂചന നൽകിയത്. ഷെയ്ൻ തനിക്ക് മകനെപ്പോലെയാണെന്നും കാര്യങ്ങൾ സംഘടന തീരുമാനിക്കുമെന്നും ജോബി ജോർജ് പറഞ്ഞു.

‘ഷെയ്ന്‍ എനിക്ക് മകനെപ്പോലെയല്ലേ അവനെ കൊല്ലുമെന്നോ തല്ലുമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞുവെന്ന് പറയുന്ന വോയിസ് ക്ലിപ്പ് നിങ്ങള്‍ കേള്‍പ്പിച്ചു.ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നു. ഞാന്‍ ജീവിക്കുന്നത് സത്യസന്ധമായിട്ടാണ്. അതുകൊണ്ട് ഇതൊന്നും കേട്ടാല്‍ ഞാന്‍ പേടിക്കില്ല.”- ജോബി ജോർജ് പറഞ്ഞു.

തനിക്ക് അവനോടൊരു പിണക്കവുമില്ലെന്നും ജോബി കൂട്ടിച്ചേർത്തു. എന്നാൽ കാര്യങ്ങൾ തീരുമാനിക്കേണ്ടത് സംഘടനകളാണെന്നും സംഘടനകള്‍ എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് താനെന്നും ജോബി വെളിപ്പെടുത്തി. ഷെയ്ന് പക്വത എത്തിത്തുടങ്ങിയെന്ന് വിശ്വസിക്കുന്നു. അദ്ദേഹം ഉയരങ്ങളിലെത്താൻ താൻ പ്രാർത്ഥിക്കുമെന്നും ജോബി പറഞ്ഞു.

നേരത്തെ ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിന്റെ 500 -ാം എപ്പിസോഡിനിടെയായിരുന്നു ഷെയ്‌ന്റെ മാപ്പപേക്ഷ. താൻ കാരണം ഒട്ടേരെ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടായെന്നും അതിൽ മാപ്പു ചോദിക്കുന്നുവെന്നുമാണ് ഷെയ്ന് പറഞ്ഞത്. ‘ ഞാനൊരിക്കലും ആരെയും വേദനിപ്പിക്കാന്‍ ഒന്നും ചെയ്തിട്ടില്ല. എന്റെ അപ്പോഴത്തെ അവസ്ഥയില്‍ പ്രതികരിച്ചതാണ്. കുറെനാള്‍ ഞാന്‍ ഒന്നിനും പ്രതിഷേധിച്ചിരുന്നില്ല. അതുകൊണ്ട് ഒരുപാട് പ്രശ്‌നങ്ങളില്‍ മാനസികമായി പല ബുദ്ധിമുട്ടുകളിലും പെട്ടിട്ടുണ്ട്. ഒരു തവണയെങ്കില്‍ ഒരു തവണ അന്തസായിട്ട് മനസില്‍ തോന്നിയത് ചെയ്യട്ടെ എന്ന് കരുതി ചെയ്തതാണ്. അതിലൊരുപാട് പേര്‍ക്ക് ബുദ്ധിമുട്ടുണ്ടായി. ഇത് കാരണം വേദനിച്ച എല്ലാ മനുഷ്യരോടും ഈ വേദിയില്‍ മാപ്പ് പറയുകയാണ്’- ഷെയ്ന്‍ പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

800 രൂപയും ചെലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി, ഒരു പെന്‍ഷനും വേണ്ട, പറ്റുമോ? സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പ്രൈവറ്റ് ബസ്സ് ഡ്രൈവറുടെ പോസ്റ്റ്

ഡ്യൂട്ടി സമയം പരിഷ്‌കരിച്ചതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്, കണ്‍സെഷന്‍ പാസ് വാങ്ങാന്‍ കുട്ടിക്കൊപ്പം പോയ പിതാവിനെ മര്‍ദിക്കല്‍ ,യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍,തുടങ്ങി കെ.എസ്.ആര്‍.ടി.സിയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ്...

മെട്രോ ട്രെയിനിൽ ഗ്രാഫിറ്റി ചെയ്ത സംഭവം; 4 ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ, എത്തിയത് ടൂറിസ്റ്റ് വിസയിൽ

അഹമ്മദാബാദ്: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ. ഡൽഹി, മുംബൈ, ജയ്പുർ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ട്. ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നാണ് ഗുജറാത്ത് ക്രൈം...

സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം എന്‍ഐഎ

തൊടുപുഴ : സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയ റിപ്പോര്‍ട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ്...