ഹരിതയും ശരത്തും വിവാഹിതരായോ? എപ്പോ…! വെഡ്ഡിംഗ് ടീസര്‍ കണ്ട് ഞെട്ടി ആരാധകര്‍

ഹരിതയും ശരത്തും വിവാഹിതരായോ? എപ്പോ…! വെഡ്ഡിംഗ് ടീസര്‍ കണ്ട് ഞെട്ടി ആരാധകര്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ഹരിതയും ശരത്തും. പരമ്പരകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ഭ്രമണവും ഭാര്യയും. രണ്ട് കഥകള്‍ പറഞ്ഞ, രണ്ട് പരമ്പരകളിലും പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങളായിരുന്നു ഹരിതയും ശരത്തും. ശരത്തായി എത്തിയത് അരുണ്‍ രാഘവും, ഭ്രമണത്തില്‍ ഹരിതയായി എത്തിയത് സ്വാതി നിത്യാനന്ദുമായിരുന്നു. ഇരുവരെയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്.

കഴിഞ്ഞ തവണ ഏഷ്യാനെറ്റ് ലൈവില്‍ വന്നപ്പോഴും സ്വാതിയോട് സീരിയലിനെ കുറിച്ചും ശരത്തിനെ കുറിച്ചും ആരാധകര്‍ ചോദിച്ചിരുന്നു. സ്റ്റാര്‍ മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയുടെ ലൊക്കേഷനില്‍ നിന്നുള്ള ലൈവിനിടെയായിരുന്നു ആരാധകരുടെ ചോദ്യം.

ഭാര്യ പരമ്പരയ്ക്ക് ശേഷം അരുണ്‍ നിരവധി പര്മരകളില്‍ എത്തിയെങ്കിലും സ്വാതി പരമ്പരകളിലൊന്നും എത്തിയില്ല. അടുത്തിടെ ആരംഭിച്ച സ്റ്റാര്‍ മ്യൂസിക് എന്ന പരിപാടിയില്‍ സ്വാതി പങ്കെടുക്കുന്നുമുണ്ട്. അടുത്തിടെ ഒരു വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. വെഡ്ഡിങ് ടീസര്‍ രൂപത്തിലായിരുന്നു വീഡിയോ.

‘യാരോ യാരോടി’ എന്ന അലൈപായുതേ ചിത്രത്തിലെ ഗാനത്തിന് വര്‍ണാഭമായി കൊറിയോഗ്രഫി ചെയ്ത വീഡിയോ ആണ് ആരാധകരില്‍ സംശയമുണ്ടാക്കിയിരിക്കുന്നത്. പുതിയ സീരിയല്‍ വരുന്നതിനുള്ള മുന്നൊരുക്കമാണോ അതോ സ്റ്റാര്‍ മ്യൂസിക്കിന്റെ ഭാഗമായിട്ടാണോ ഈ വീഡിയോ എന്നും ചിലര്‍ സംശയിക്കുന്നു. അത്തരത്തിലുമുണ്ട് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍.

കുറെ നാളുകള്‍ക്ക് ശേഷം സ്വാതിയെ സ്‌ക്രീനില്‍ കാണുന്നതിന്റെ സന്തോഷവും പ്രേക്ഷകര്‍ക്കുണ്ട്. എല്ലാറ്റിനും അപ്പുറം, അവര്‍ ശരിക്കും കല്യാണം കഴിച്ചോ എന്നാണ് മറ്റു ചിലരുടെ സംശയം!. ഏതെങ്കിലും സീരിയല്‍ വരുന്നതിന്റെ മുന്നൊരുക്കമാകാം വീഡിയോ എന്ന് പറയുന്നവരും നിലവിലെ ഏതെങ്കിലും സീരിയല്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആകുലപ്പെടുന്നവരും വരെയുണ്ട്.

എന്നാല്‍ സംഭവം മറ്റൊന്നാണ്. കോമഡി സ്റ്റാര്‍സിന്റെ 1111 എപ്പിസോഡ് ആഘോഷത്തിന്റെ പ്രൊമോഷന്‍ വീഡിയോ ആണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. മിനിസ്‌ക്രീനിലെ നിരവധി താരങ്ങള്‍ പരിപാടിക്കെത്തിയിരുന്നു. ആഘോഷമായ പരിപാടിയുടെ സംപ്രേഷണവും കഴിഞ്ഞു. എന്തായാലും വീഡിയോ അങ്ങനെ വിടാന്‍ ആരാധകര്‍ ഉദ്ദേശിച്ചിട്ടില്ല. ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

BTM AD

Similar Articles

Comments

Advertisment

Most Popular

കോവിഡിന് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്ന് ഇനി ഇന്ത്യയില്‍ ഉത്പാദിപ്പിക്കും

ബെംഗളൂരു: കോവിഡിന് രാജ്യാന്തര തലത്തില്‍ ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്ന് ഇന്ത്യയില്‍ ഇനി 4,000 രൂപയ്ക്കു ലഭിക്കും. ഇന്ത്യന്‍ മരുന്നു നിര്‍മാതാക്കളായ സിപ്ല ലിമിറ്റഡ് ആണ് സിപ്രെമി എന്ന പേരില്‍ രാജ്യത്ത് മരുന്ന് ഉത്പാദിപ്പിക്കുന്നത്....

കൂലി ചോദിക്കുമ്പോള്‍ മോഷ്ടിച്ചെന്ന് പറയരുത് ഗീതു മോഹന്‍ദാസിനെതിരെ തെളിവുമായി കോസ്റ്റ്യൂം അസിസ്റ്റന്റ് റാഫി

കൂലി ചോദിക്കുമ്പോള്‍ മോഷ്ടിച്ചെന്ന് പറയരുതെന്നും വലിയ സിനിമാ ബാക്ക്ഗ്രൗണ്ടൊന്നും ഇല്ലെങ്കിലും താനനത് ചെയ്യില്ലെന്നും സംവിധായിക ഗീതു മോഹന്‍ദാസിനോട് കോസ്റ്റ്യൂം അസിസ്റ്റന്റ് റാഫി. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് റാഫി ഗീതുവിന്റെ കാള്‍ റെക്കോര്‍ഡിങ് സഹിതം...

ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചത് 59400 പേര്‍ക്ക്

ഹൂസ്റ്റണ്‍ അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നു. നിലവില്‍ 3,170,068 പേര്‍ക്ക് കോവിഡ് ബാധിച്ചു. 135,059 പേര്‍ മരിച്ചു. 59,400 ല്‍ അധികം പുതിയ കൊറോണ വൈറസ് കേസുകള്‍...