ഫിസിക്‌സില്‍ പൂജ്യം മാര്‍ക്ക് വാങ്ങിയ യുവതിയെ അഭിനന്ദിച്ച് സുന്ദര്‍ പിച്ചെ

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്വാണ്ടം ഫിസിക്സില്‍ പൂജ്യം മാര്‍ക്ക് നേടിയ യുവതിയെ അഭിനന്ദിച്ച് ഗൂഗിള്‍ സിഇഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചൈ. സര്‍ഫിന നാന്‍സി എന്ന യുവതിയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്താണ് സുന്ദര്‍ പിച്ചൈ അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

നാലു വര്‍ഷം മുമ്പ് ക്വാണ്ടം ഫിസിക്സില്‍ പൂജ്യം മാര്‍ക്ക് നേടിയതിനെ തുടര്‍ന്ന് ഫിസിക്സ് പഠനം അവസാനിപ്പിച്ചുവെന്നും തുടര്‍ന്ന് ഇന്നിപ്പോള്‍ ആസ്ട്രോ ഫിസിക്സില്‍ ഡോക്ടറേറ്റ് നേടുകയും രണ്ടു പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്ന യുവതിയുടെ കുറിപ്പാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

മാര്‍ക്കല്ല, കഠിനാധ്വാനമാണ് വലുതെന്ന് കുറിച്ചുകൊണ്ടാണ് സര്‍ഫിന നാന്‍സിയുടെ ട്വീറ്റ്. പിന്നാലെ സര്‍ഫിന നാന്‍സിയുടെ കഠിനപ്രയത്നത്തെ അഭിനന്ദിച്ചുകൊണ്ട് സുന്ദര്‍ പിച്ചൈ രംഗത്തെത്തുകയായിരുന്നു. നല്ല വാക്കുകള്‍, വളരെ പ്രചോദനാത്മകം എന്നു കുറിച്ചുകൊണ്ടാണ് സുന്ദര്‍ പിച്ചൈ യുവതിയുടെ ട്വീറ്റ് പിച്ചൈ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular