തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് യേശുദാസ്..!!

ഏവരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നമ്മുടെ ഗാനഗന്ധര്‍വ്വന്‍. അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്. ഇപ്പോള്‍ സിംഗപ്പൂരില്‍ വച്ച് നടന്ന വോയ്‌സ് ഓഫ് ലജന്റ് എന്ന പരിപാടിക്കിടെയുള്ള യേശുദാസിന്റെ ഒരു വെളിപ്പെടുത്തലാണ് ഞെട്ടിപ്പിക്കുന്നത്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

പ്രണയത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് അദ്ദേഹം മനസ് തുറന്നത്. ‘എനിക്ക് രണ്ട് ഭാര്യമാരുണ്ട്, അതറിയുമോ?? മ്യൂസിക് ഈസ് മൈ ഫസ്റ്റ് വൈഫ്. അതില്‍ പ്രധാന കാര്യം രണ്ട് ഭാര്യമാരുണ്ടാകുമ്പോള്‍ തീര്‍ച്ചയായും കലഹങ്ങളുണ്ടാകും. അതിനാല്‍ ഒന്നില്‍ നിര്‍ത്തൂ’- അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. യേശുദാസിന്റെ മറുപടിക്ക് നിറഞ്ഞ കൈയ്യടിയാണ് സദസില്‍ നിന്ന് ലഭിച്ചത്. ഭാര്യ പ്രഭയും വോയ്‌സ് ഒഫ് ലജന്റ് എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു.

SHARE