നാല് ദിവസം കൊണ്ട് ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കോഹ്ലിയും സംഘവും; മൂന്ന് ടെസ്റ്റിലും വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കുതിപ്പ്

മൂന്നാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് കോഹ്ലിയും സംഘവും ഇന്ത്യക്ക് വിജയം. ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്‌സിനും 208 റണ്‍സിനും തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ 133 റണ്‍സിന് പുറത്തായി. ഈ ജയത്തോടെ ഗാന്ധി-മണ്ഡേല ട്രോഫി ഇന്ത്യ 3-0 സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതോടെ ഇന്ത്യക്ക് 240 പോയിന്റായി.

നാലാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അല്പനേരത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ഒരു റണ്‍സിനിടെ ശേഷിച്ച രണ്ടു വിക്കറ്റുകളും നിലംപൊത്തി. 30 റണ്‍സെടുത്ത ഡി ബ്രൂയിനെയും റണ്ണൊടുന്നുമെടുക്കാത്ത ലുന്‍ഗി എന്‍ഗിനിയേയും നദീമും പുറത്താക്കി. ഡി ബ്രൂയിനാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. മുഹമ്മദ് ഷാമി മൂന്നും ഉമേഷ് യാദവും ഷഹബാസ് നദീമും രണ്ടും വിക്കറ്റ് വീഴ്ത്തി. ജഡേജയും അശ്വിനും ഒരോ വിക്കറ്റ് വീതം നേടി.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 497/9 ഡിക്ലയറിനെതിരേ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 162ല്‍ അവസാനിച്ചു. ഫോളോ ഓണിനു വിധിക്കപ്പെട്ട ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സിലും തകര്‍ന്നടിയുകയായിരുന്നു. ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിംഗ്‌സിനു ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക ഇന്നലെ ചായയ്ക്കു പിരിയുന്‌പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന നിലയിലായിരുന്നു. അതില്‍ ബുള്ളറ്റ് ബൗളിംഗുമായി ഹീറോയായത് ഷാമിയാണ്. രണ്ടാം സെഷനില്‍ ഏഴ് റണ്‍സ് വഴങ്ങുന്നതിനിടെയായിരുന്നു ഷാമി മൂന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് വീഴ്ത്തിയത്.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്: 497/9 ഡിക്ല.

ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ്: എല്‍ഗര്‍ സി സാഹ ബി ഷാമി 0, ഡി കോക്ക് സി സാഹ ബി ഉമേഷ് 4, ഹംസ ബി ജഡേജ 62, ഡുപ്ലസി ബി ഉമേഷ് 1, ബൗമ സ്റ്റംപ്ഡ് ബി നദീം 32, ക്ലാസെന്‍ ബി ജഡേജ 6, ലിന്‍ഡ് സി രോഹിത് ബി ഉമേഷ് 37, പീഡ്റ്റ് എല്‍ബിഡബ്ല്യു ബി ഷാമി 4, റബാദ റണ്ണൗട്ട് 0, നോര്‍ഷെ എല്‍ബിഡബ്ല്യു ബി നദീം 4, എന്‍ഗിഡി നോട്ടൗട്ട് 0,

എക്‌സ്ട്രാസ് 12,

ആകെ 56.2 ഓവറില്‍ 162.

ബൗളിംഗ്: ഷാമി 10-4-22-2, ഉമേഷ് 9-1-40-3, നദീം 11.2-4-22-2, ജഡേജ 14-3-19-2, അശ്വിന്‍ 12-1-48-0.

ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സ് (ഫോളോ ഓണ്‍):

എല്‍ഗര്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് 16, ഡി കോക്ക് ബി ഉമേഷ് 5, ഹംസ ബി ഷാമി 0, ഡുപ്ലസി എല്‍ബിഡബ്ല്യു ബി ഷാമി 4, ബൗമ സി സാഹ ബി ഷാമി 0, ക്ലാസെന്‍ എല്‍ബിഡബ്ല്യു ബി ഉമേഷ് 5, ലിന്‍ഡ് റണ്ണൗട്ട് 27, പീഡ്റ്റ് ബി ജഡേജ 23, ബ്രൂയിന്‍ 30, റബാദ സി ജഡേജ ബി അശ്വിന്‍ 12, നോര്‍ഷെ നോട്ടൗട്ട് 5,

എക്‌സ്ട്രാസ് 6,

ആകെ 48 ഓവറില്‍ 133.

ബൗളിംഗ്: ഷാമി 10-6-10-3, ഉമേഷ് 9-1-35-2, ജഡേജ 13-5-36-1, നദീം 6-1-18-2, അശ്വിന്‍ 10-3- 28-1.

Similar Articles

Comments

Advertisment

Most Popular

കൊല്ലത്ത് രാത്രി യാത്രയ്ക്ക് നിരോധനം

കൊല്ലം: കൊല്ലം ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അനധികൃതമായി ആളുകള്‍ അതിര്‍ത്തി കടന്ന് എത്തുന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

ലോക്ഡൗണിന്റെ മറവില്‍ രാത്രിയില്‍ ‘ബ്ലാക്ക്മാന്‍ ഭീതി’ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പാക്കാന്‍ ശ്രമം രണ്ടു പേര്‍ അറസ്റ്റില്‍

കോഴിക്കോട് : ലോക്ഡൗണിന്റെ മറവില്‍ രാത്രിയില്‍ 'ബ്ലാക്ക്മാന്‍ ഭീതി' പരത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം.രണ്ടു പേരെ മുക്കം പോലീസ് പിടികൂടി. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപിലാവില്‍ അഷാദ് (21), പൊയിലില്‍ അജ്മല്‍...

വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്ക് കൊവിഡ് വരില്ലെന്ന് പ്രചരണം; സത്യം എന്ത്?

വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്ക് കൊവിഡ് വരില്ലെന്ന് വ്യാജ പ്രചാരണം. ലോകാരോഗ്യ സംഘടനയുടെ പേരിലാണ് വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. കോവിഡ് വൈറസിന് ശരീരത്തില്‍ അതിജീവിക്കാന്‍ മൃഗക്കൊഴുപ്പ് വേണമെന്നും വ്യാജ...